നിങ്ങളുടെ കുട്ടികള്‍ സ്ഥിരമായി സൈക്കിള്‍ ചവിട്ടാറുണ്ടോ പഠനം പറയുന്നത്

പൊണ്ണത്തടി ഇന്ന് നിരവധി കുട്ടികളെ അലട്ടുന്ന പ്രശ്‌നമാണ്. പണ്ടൊക്കെ സ്‌കൂളില്‍ പോകുമ്പോള്‍ നടന്നോ സൈക്കിള്‍ ചവിട്ടിയോ പോകാറുണ്ട്. അത് കൊണ്ട് തന്നെ കുട്ടികള്‍ക്ക് പൊണ്ണത്തടി ഉണ്ടാകാറില്ലായിരുന്നു. നടത്തവും സൈക്കിള്‍ ചവിട്ടുന്നതുമെല്ലാം പൊതുവേ നല്ലൊരു വ്യായാമവുമാണ്. ഇന്ന് മിക്ക കുട്ടികളും സ്‌കൂളില്‍ പോകുന്നത് കാറിലോ ബസിലുമൊക്കെയാണ്. സ്‌കൂളില്‍ പോകാന്‍ സൈക്കിള്‍ ചവിട്ടുകയോ അല്ലെങ്കില്‍ നടക്കുകയോ ചെയ്യുന്ന കുട്ടികളില്‍ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം. സ്ഥിരമായി സൈക്കിള്‍ ചവിട്ടുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പ് കളയാന്‍ സഹായിക്കും. ബിഎംസി പബ്ലിക്ക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പൊണ്ണത്തടി വരാതിരിക്കാന്‍ രക്ഷിതാക്കള്‍ കുട്ടികളെ സ്‌പോര്‍ട്‌സില്‍ ചേര്‍ക്കാന്‍ ശ്രമിക്കണമെന്നും ഗവേഷകര്‍ പറയുന്നു. പൊണ്ണത്തടി കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമല്ല പഠനകാര്യത്തിലും താല്‍പര്യക്കുറവും ഉണ്ടാക്കാം.

share this post on...

Related posts