ഡയറ്റിങ്ങുകാര്‍ ജീരകവെള്ളത്തെ കൂടെ കൂട്ടിക്കോളു

കുറഞ്ഞ കലോറി മാത്രമേ ജീരകവെള്ളത്തില്‍ അടങ്ങിയിട്ടുള്ളൂ. ദാഹമകറ്റാന്‍ ജ്യൂസോ മധുരപാനീയങ്ങളോ കുടിക്കുമ്പോള്‍ അളവില്‍ കവിഞ്ഞ കലോറി നമ്മുടെ ശരീരത്തിലെത്തും.എന്നാല്‍ ദാഹമകറ്റാന്‍ പതിവാക്കുന്നത് ജീരകവെള്ളമാണെങ്കില്‍ ഈ അനാവശ്യ കലോറി ഒഴിവാക്കാം. ഒരു സ്പൂണ്‍ ജീരകത്തില്‍ 7 കാലറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം- ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ജീരകവെള്ളം. ശരീരത്തിന് ദോഷകരമായ ഓക്‌സിജന്‍ റാഡിക്കലുകളെ നീക്കം ചെയ്യാന്‍ ആന്റി ഓക്‌സിഡന്റുകള്‍ക്ക് കഴിയും. ധാരാളം വിറ്റമിന്‍ എ, സി, കോപ്പര്‍ എന്നിവയും ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്.
ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകത്തിന് അമിതവണ്ണത്തെ തടയാനാവും. ഇത് ദഹനത്തിനും നെഞ്ചെരിച്ചല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഉപയോഗിക്കാം. ശരീരത്തിലെ ഷുഗര്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഒഴിവാക്കി ഗട്ട് ബാക്ടീരിയയെ നിലനിര്‍ത്താന്‍ ജീരകത്തിന് സാധിക്കും.

share this post on...

Related posts