മുഖം തിളങ്ങാൻ വെള്ളരിക്ക മാജിക്

Cucumber Beauty Tips | 12 Things To Do With Cucumber To Enhance Your Beauty

അവശ്യ വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോ ന്യൂട്രിയന്റുകളും കൊണ്ട് സമ്പന്നമായ ഒന്നാണ് വെള്ളരിക്ക. 96% ജലാംശം അടങ്ങിയിരിക്കുന്ന വെള്ളരി ശരീരത്തിലെ ബാലൻസ് നിയന്ത്രിക്കാനും ജലാംശം നിലനിർത്തിക്കൊണ്ട് വിഷാംശത്തെ പുറന്തള്ളാനും ഒക്കെ സഹായിക്കുന്നു. ഇതിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനത്തെ മെച്ചപ്പെടുത്തികൊണ്ട് ശരീരത്തിൽ അടിഞ്ഞുകൂടുന്ന അടിഞ്ഞുകൂടുന്ന കൊഴുപ്പുകളെ പുറന്തള്ളാൻ സഹായിക്കും.ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ചർമ്മത്തിന് ഗുണങ്ങൾ നൽകുന്ന ഒന്നുകൂടിയാണ് വെള്ളരിക്ക. സെൻസിറ്റീവായതും, വരണ്ടതുമായ ചർമ്മമുള്ളവരുടെ ചർമ്മസ്ഥിതിയെ പരിപോഷിപ്പിക്കാൻ മികച്ചതാണ് വെള്ളരിക്ക. ഇതിലെ ആൻറി ഓക്സിഡൻ്റ് ഗുണങ്ങൾ ആരോഗ്യകരമായ ചർമ്മകോശങ്ങളിൽ ഓക്സിഡൈസേഷൻ കുറച്ചുകൊണ്ട് ദോഷകരമായ വിഷവസ്തുക്കളെ നേരിടുന്നു. ചർമത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കുകയും ചെയ്യുന്നു ഇത്.

8 beauty benefits of cucumber you shouldn't miss | TheHealthSite.com

പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങുന്നത് നമ്മുടെ ചർമ്മം ആണ്. ഓരോ ആളുകളുടെയും ചർമ്മവും ചർമ്മ പ്രശ്നങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും ഇത് പരിഹരിക്കാൻ വെള്ളരിക്കയ്ക്ക് കഴിയും.സൺ ടാനുകൾ, പിഗ്മെന്റേഷൻ തുടങ്ങിയ ചർമ്മ പ്രശ്നങ്ങളെ വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്നു. കണ്ണുകൾക്ക് ചുറ്റുമുള്ള ഇരുണ്ട നിറം, കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം എന്നിവയൊക്കെ പല ആളുകളെയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ്. ഒരു വെള്ളരിക്കാ വൃത്താകൃതിയിൽ ചെറിയ കഷണങ്ങളായി മുറിച്ച് കണ്ണുകൾക്ക് താഴെ കുറച്ചുനേരം സൂക്ഷിക്കുന്നത് വഴി ഇത്തരം പ്രശ്നങ്ങളെ എളുപ്പത്തിൽ ഒഴിവാക്കാനാവും. ഇന്ന് നിരവധി ടോണറുകൾ വിപണിയിൽ ലഭ്യമാണ്. അടഞ്ഞ സുഷിരങ്ങൾ വൃത്തിയാക്കുന്നത് ഉൾപ്പടെ മുഖത്തിന് തിളക്കം നൽകാനും ടോണറിന്റെ ഉപയോഗം സഹായിക്കും. പ്രകൃതിദത്തമായ ടോണറാണ് വെള്ളരിക്ക. ചർമത്തിലെ അഴുക്കുകളെ നീക്കം ചെയ്ത് തിളക്കം നൽകാൻ ഇതു സഹായിക്കും. ഇതിനായി വെള്ളരിക്കാ നീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. പതിവായി ഇത് ചെയ്‌താൽ മികച്ച വ്യത്യാസം പ്രകടമാകും.

Beauty Chill Out With Mint And Cucumber

Related posts