ബംഗളൂരുവിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു; വെടിവെയ്‌പിൽ രണ്ടു മരണം

കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്റെ മതവിദ്വേഷം പറയുന്ന ഫെയ്സ്ബുക് പോസ്റ്റിനെത്തുടർന്നു ഉണ്ടായ സംഘർഷത്തിലും പോലീസ് വെടിവെപ്പിലും ബംഗളൂരുവിൽ രണ്ടു പേര് മരിച്ചു . ഇന്നലെ രാത്രി പതിനൊന്നു മണിയോടെ നഗരത്തിലെ, ഡി ജെ ഹള്ളി , കാവൽ ബൈര സാന്ദ്ര എന്നിവടങ്ങളിലാണ് അക്രമം നടന്നത്.

അക്രമാസക്തരായ ജനക്കൂട്ടം അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ വീട് ആക്രമിക്കുകയും കാർ കത്തിക്കുകയുമായിരുന്നു. തുടർന്ന് ജനക്കൂട്ടം ,ഫേസ് ബുക്ക് പോസ്റ്റിട്ട എംഎൽഎ യുടെ ബന്ധുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഡി ജെ ഹള്ളി പോലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു.

ആക്രമണം നിയന്ത്രിക്കാനാകാതെ വന്നപ്പോളാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ വെടിവെയ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നിരവധി പോലീസ്കാർക്കും പരിക്ക് പറ്റിയിട്ടുണ്ട് .

സംഭവത്തെ തുടർന്ന് കോൺഗ്രസ് എംഎൽഎയുടെ ബന്ധുവും മറ്റു 110 പേരും അറസ്റ്റിലായിട്ടുണ്ട് , ഡി ജെ ഹള്ളി, കെ ജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് .

Related posts