കെ.കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ കോണ്‍ഗ്രസ് നടത്തിയത് കോടികളുടെ കുംഭകോണം: കോടിയേരി

തിരുവനന്തപുരം: ചെറുപുഴയില്‍ കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ കോടികളുടെ കുംഭകോണമാണ് നടത്തിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റിനായുള്ള കെട്ടിടം നിര്‍മ്മിച്ചതിന്റെ പണം നല്‍കാത്തതിനെ തുടര്‍ന്ന് കരാറുകാരനായ ജോസഫ് മരിക്കാനിടയായതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഒപ്പം ട്രസ്റ്റിന്റെ പേരില്‍ നടന്ന തിരിമറികളും വെട്ടിപ്പും വിജിലന്‍സ് അന്വേഷണത്തിനു വിധേയമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ദുഃഖകരവും അതീവ ഗൗരവതരവുമാണ് ചെറുപുഴയിലെ സംഭവങ്ങള്‍. കോണ്‍ഗ്രസ് നേതൃത്വം എങ്ങനെയാണ് ഓരോ സ്ഥാപനവും കൈകാര്യം ചെയ്യുന്നത് എന്നതിന്റെ സാക്ഷ്യപത്രമാണിത്. ട്രസ്റ്റിനു വേണ്ടി കോടിക്കണക്കിനു രൂപ പിരിച്ചെടുത്തിട്ടും കോണ്‍ട്രാക്ടറുടെ പണം കൊടുത്തില്ല.
പിരിച്ച പണം കോണ്‍ഗ്രസ് നേതാക്കള്‍ എന്തു ചെയ്തു എന്നതിനെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും മൗനം പാലിക്കുകയാണ്. എല്ലാറ്റിനും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും പ്രസ്താവന നടത്തുന്ന രമേശ് ചെന്നിത്തല എന്തേ മിണ്ടുന്നില്ല എന്നദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ് നേതൃത്വം ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും. ഉത്തരവാദികളായ ആളുകളെ സംരക്ഷിക്കുന്ന നിലപാട് തിരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

share this post on...

Related posts