ക്രോണ്‍സ് ഡിസീസിന്റെ ചികില്‍സകള്‍

ക്രോണ്‍സ് ഡിസീസ് പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന ഫലപ്രദമായ പ്രതിവിധികള്‍ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗത്തിന്റെ സങ്കീര്‍ണത കുറയ്ക്കാനും രോഗ ലക്ഷണങ്ങള്‍ക്ക് ആശ്വാസം നല്‍കാനും കഴിയുന്ന ചികിത്സകളാണ് ആരോഗ്യലോകം ലക്ഷ്യമിടുന്നത്. രോഗ ലക്ഷണങ്ങള്‍ കുറയ്ക്കാനും രോഗത്തിന്റെ തീഷ്ണത കുറയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില ചികിത്സാ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍

സാധാരണ ചികിത്സയില്‍ ഉള്‍പ്പെടുന്നത് മരുന്നുകളും പോഷക സപ്ലിമെന്റുകളും ആണ്. ചിലപ്പോള്‍ പഴുപ്പ് കൂടുതലാണെങ്കില്‍ വ്രണമായ ഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതായി വരും. രോഗിയുടെ ലക്ഷണങ്ങളും ചികിത്സയോടുള്ള പ്രതികരണവും അടിസ്ഥാനമാക്കി ചികിത്സാ രീതിയില്‍ മാറ്റം വരുത്താവുന്നതാണ്. മരുന്ന് കഴിച്ചിട്ടും ഭേദമാകാതെ രണ്ട് ദിവസത്തിലേറെ പനിയും വയറിളക്കവും നീണ്ടു നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്.

ക്രോണ്‍സ് ഡിസീസിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ക്രോണ്‍സ് ഡിസീസ്: ചില പ്രകൃതിദത്ത പ്രതിവിധികള്‍

1. അക്യുപങ്ചര്‍

ശരീരത്തിലെ പ്രത്യേക ബിന്ദുക്കളില്‍ നേരിയ സൂചികള്‍ ഉപയോഗിച്ച് ചെയ്യുന്ന പുരാതന ചികിത്സാരീതിയായ അക്യുപഞ്ചര്‍ ക്രോണ്‍സ് ഡിസീസിന്റെ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും. അക്യുപഞ്ചര്‍ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ പുറപ്പെടുവിക്കുന്നതിനായി തലച്ചോറിനെ ഉത്തേജിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകളാണ് എന്‍ഡോര്‍ഫിന്‍സ്. എന്‍ഡോര്‍ഫിന്‍സ് പ്രതിരോധ സംവിധാനം മെച്ചെപ്പെടുത്താന്‍ സഹായിക്കും. മാത്രമല്ല അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ ശേഷി ഉയര്‍ത്തുകയും ചെയ്യും.

2. ഔഷധ ചികിത്സ

ചില സസ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സ അഥവ ഔഷധ ചികിത്സ ക്രോണ്‍സ് ഡിസീസിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. കര്‍പ്പൂര തുളസി, കറ്റാര്‍വാഴ നീര്, ചമോമൈല്‍, ആവില്‍ മരത്തിന്റെ പട്ട തുടങ്ങിയവ ക്രോണ്‍സ് ഡിസിസീന്റെ ചികിത്സക്കായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരം ഔഷധ ചികിത്സകള്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മാത്രമേ നടത്താവൂ.

3. പ്രോബയോട്ടിക്‌സ്

ദഹനനാളത്തിലെ നല്ല ബാക്ടീരിയകള്‍ ദഹനപ്രകിയയെ സഹായിക്കുകയും ചീത്ത ബാക്ടീരിയകളില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യും. ആന്റി ബയോട്ടിക്കുകള്‍ കഴിക്കുന്നത് ശരീരത്തില്‍ മതിയായ അളവില്‍ നല്ല ബാക്ടീരിയ ലഭിക്കുന്നതില്‍ കുറവ് വരുത്തിയേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രോബയോട്ടിക്‌സ് കഴിക്കുന്നത് വളരെ ഗുണകരമാണ്, കാരണം ഇവ അന്നനാളത്തിലെ നല്ല ബാക്ടീരിയകളെ പോലെ പ്രവര്‍ത്തിക്കുന്ന ജീവനുള്ള സൂഷ്മജീവികളാണ്.
രോഗം ബാധിച്ചിരിക്കുന്ന ഭാഗവും രോഗത്തിന്റെ അവസ്ഥയും അത്ര സങ്കീര്‍ണമല്ലെങ്കില്‍ ക്രോണ്‍സ് ഡിസീസ് ചികിത്സയ്ക്ക് പ്രോബയോട്ടിക് സഹായകരമായിരിക്കും. തൈര്, സോവെര്‍ക്രൗട്ട്, കെഫിര്‍, കിംചി, കോംബൂച എന്നിവ മികച്ച പ്രോബയോട്ടിക്‌സിന് ഉദാഹരണമാണ്. ക്രോണ്‍സ് ഡിസീസ് ഉള്ളപ്പോള്‍ പ്രോബയോട്ടിക്‌സ് ഉപയോഗിക്കുന്നതിന് മുമ്പായി ഡോക്ടറുടെ നിര്‍ദ്ദേശം തേടാന്‍ മറക്കരുത്.

4. ബയോഫീഡ്ബാക്‌സ്

ബയോഫീഡ്ബാക്‌സ് ഒരു തരം റിലാക്‌സേഷന്‍ തെറാപ്പിയാണ്. നിങ്ങളുടെ ശരീരം വേദനകളോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് മെഷീനുകള്‍ ഉപയോഗിച്ച് കണ്ടെത്തുന്ന രീതിയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. രക്ത ചക്രമണം, വിയര്‍പ്പിന്റെ തോത്, ശരീരത്തിന്റെ ഊഷ്മാവ് , മസ്തിഷ്‌ക തരംഗങ്ങള്‍ എന്നിവയോടുള്ള പ്രതികരണത്തെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. പേശികളുടെ സങ്കോചവും വേദനയും നിയന്ത്രിച്ച് ക്രോണ്‍സ് ഡിസീസിനാല്‍ വിഷമിക്കുന്ന രോഗികളെ ഈ തെറാപ്പി സഹായിക്കും.

5. മീനെണ്ണ

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ തോത് നിയന്ത്രിക്കാന്‍ മീനെണ്ണ വളരെ മികച്ചതാണ്. ഇത് ക്രോണ്‍സ് ഡിസീസ് ഉള്ള രോഗികള്‍ക്കും മികച്ചതാണ്. മീനെണ്ണയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ക്ക് പ്രതിജ്വലന ശേഷിയുണ്ട് ക്രോണ്‍സ് ഡിസീസിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. എന്നാല്‍, നിങ്ങള്‍ കഴിക്കുന്ന മീനെണ്ണ മിതമായ അളവില്‍ മാത്രമാണ് എന്ന് ഉറപ്പ് വരുത്തണം.

6. പ്രീബയോട്ടിക്‌സ്

ക്രോണ്‍സ് ഡിസീസിന്റെ കാര്യത്തില്‍ പ്രീബയോട്ടിക്‌സും വളരെ ഗുണകരമാണ്. ഭക്ഷണത്തില്‍ പ്രീബയോട്ടിക്‌സ് കൂടി ഉള്‍പ്പെടുത്തുന്നത് സാധാരണ കുടല്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. പ്രോബയോട്ടിക്‌സിന്റെ കൂടെ പ്രീബയോട്ടിക്‌സ് കൂടി കഴിക്കുന്നത് പ്രോബയോട്ടിക്‌സിനെ കൂടുതല്‍ ഫലപ്രദമാക്കും. തേന്‍, ആര്‍ട്ടിചോക്, പഴം, സമ്പൂര്‍ണധാന്യങ്ങള്‍, വെളുത്തുള്ളി, ഉള്ളി എന്നിവയാണ് പ്രീബയോട്ടിക്‌സ് ലഭ്യമാക്കുന്ന ഭക്ഷ്യ വസ്തുക്കള്‍.

share this post on...

Related posts