ക്രോംപ്ടന്റെ ആന്റി ബാക്ടീരിയ എല്‍ഇഡി ബള്‍ബുകള്‍ വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ കമ്പനിയായ ക്രോംപ്ടണ്‍ ഗ്രീവ്‌സ് കമ്പ്യൂട്ടര്‍ ഇലക്ട്രിക്കല്‍സിന്റെ, പുതിയ ആന്റി ബാക്ടീരിയ എല്‍ ഇ ഡി ബള്‍ബുകള്‍, ബോളിവുഡ് താരം സോഹ അലിഖാന്‍ വിപണിയിലിറക്കി. നൂതന എല്‍വിറോസേഫ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന ബള്‍ബുകള്‍, എല്‍ ഇ ഡി വെളിച്ചത്തിനു പുറമേ 85 ശതമാനം അണുക്കളെയും നശിപ്പിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ശുപാര്‍ശയും ഇതിനുണ്ട്.


ഒരു സ്വിച്ച് ഇട്ടാല്‍, അണുക്കളെ നശിപ്പിച്ച് വീടിന് സുരക്ഷയും തികഞ്ഞ പ്രകാശവും പുതിയ ബള്‍ബ് ലഭ്യമാക്കുന്നു. ഈ പ്രകാശത്തില്‍ തന്നെ അടുക്കളയിലെയും അലക്കുമുറിയിലെയും കുട്ടികളുടെ മുറിയിലെയും അണുക്കള്‍ അപ്രത്യക്ഷമാകും.
ആന്റി-ബാക്-എല്‍ ഇ ഡി ബള്‍ബുകള്‍ക്ക് എല്‍ എബി എല്‍ അക്രഡിറ്റേഷന്‍ ഉണ്ട്. ഓരോ കുടുംബത്തിലും സുരക്ഷയുടെ അന്തരീക്ഷമാണ് ക്രോംപ്ടന്റെ ആന്റി-ബാക്-എല്‍ ഇഡി ബള്‍ബുകള്‍ പ്രദാനം ചെയ്യുന്നതെന്ന് സോഹ അലിഖാന്‍ പറഞ്ഞു. ചടങ്ങില്‍ ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് സി ഇ ഒ മാത്യുജോസ്, കമ്പനി ബിസിനസ് ഹെഡ് രാജേഷ് നായിക് എന്നിവരും സംബന്ധിച്ചിരുന്നു. കൂള്‍ഡേ വൈറ്റ് ലൈറ്റില്‍, 7 വാട്‌സ്, 9 വാട്‌സ് എന്നീ ശ്രേണിയില്‍ യഥാക്രമം 180 രൂപയ്ക്കും, 190 രൂപയ്ക്കും ലഭിക്കും.

share this post on...

Related posts