മുന്‍ ക്രിക്കറ്റ് താരം അബ്ദുള്‍ ഖാദിര്‍ ഖാന്‍ അന്തരിച്ചു

ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം അബ്ദുള്‍ ഖാദിര്‍ ഖാന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറിലായിരുന്നു അന്ത്യം. പാക്കിസ്ഥാനുവേണ്ടി 67 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലും ഖാദിര്‍ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. 1977 ഡിസംബറില്‍ ലാഹോറില്‍ വച്ച് ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിലായിരുന്നു അരങ്ങേറ്റം. ലെഗ് സ്പിന്നറായിരുന്ന ഖാദിര്‍ ടെസ്റ്റില്‍ 236 വിക്കറ്റും ഏകദിനത്തില്‍ 132 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. 1983 ജൂണിലാണ് ആദ്യമായി ഒരു ഏകദിന മത്സരം കളിക്കാനിറങ്ങിയത്. ബിര്‍മിംഗ്ഹാമില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ആദ്യമായി ഏകദിനത്തില്‍ പാക്ക് ജേഴ്‌സിയില്‍ ഇറങ്ങിയത്. വിരമിക്കലിന് ശേഷം പാക്കിസ്ഥാന്റെ മുഖ്യ സെലക്ടറായും ഖാദിര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

share this post on...

Related posts