കുട്ടികള്‍ക്കായി ക്രീമി ചീസ് സാന്‍വിച്ച്

ചേരുവകള്‍:

ബ്രഡ് കഷ്ണങ്ങള്‍ – 4 എണ്ണം
ക്രീമി ചീസ് – മുക്കാല്‍ കപ്പ്
പുഴുങ്ങിയ ഗ്രീന്‍പീസ്,
കാരറ്റ് ഗ്രേറ്റ് ചെയ്തത്,
ക്യാപ്സികം നുറുക്കിയത്,
മല്ലിയില
ആവശ്യത്തിന് ഉപ്പ്,
കുരുമുളക് ആവശ്യത്തിന്
ബട്ടര്‍ – അരകപ്പ്

തയ്യാറാക്കുന്ന വിധം:

ക്രീമി ചീസ്, പച്ചക്കറികള്‍, ഉപ്പ്, കുരുമുളകുപൊടി എന്നിവ നന്നായി യോജിപ്പിക്കുക. ബ്രഡ് കഷ്ണങ്ങള്‍ക്കുമേല്‍ ബട്ടര്‍ പുരട്ടി, വശങ്ങള്‍ മുറിച്ചു മാറ്റുക. ഇനി പച്ചക്കറികള്‍ വെച്ചശേഷം മറ്റൊരു ബ്രഡ് കൊണ്ട് മൂടി സാന്‍വിച്ച് മേക്കറില്‍, സാന്‍വിച്ച് തയ്യാറാക്കാം.

share this post on...

Related posts