സിപിഎമ്മിന്റെ കൊടികാരണം ഉപജീവനത്തിന മാര്‍ഗം നഷ്ടപ്പെട്ട പാര്‍ത്ഥന്‍; രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

nepal-maoist-flag

സിപിഎമ്മിന്റെ കൊടികാരണം ഉപജീവനത്തിന് പോലും വകകണ്ടെത്താനാകാതെ കുഴയുന്ന ഒരാളാണ് കൊല്ലം ആയൂര്‍ ചേപ്പിലോട് പാര്‍ത്ഥന്‍ ഉണ്ണിത്താന്‍ എന്ന 55 വയസുകാരന്‍. മുരിക്കുമണ്ണിലെ ഇയാളുടെ വര്‍ക് ഷോപ്പിന് മുന്നിലാണ് സിപിഎം പ്രവര്‍ത്തകര്‍ കൊടി കുത്തിയത്. അന്യായമായ ഇറക്കുകൂലി നല്‍കാത്ത ദേഷ്യത്തിനാണ് നിലം നികത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് സിപിഎം കൊടി കുത്തിയെന്ന് പാര്‍ത്ഥന്‍ പറയുന്നു.

രണ്ട് ചാക്ക് ഉപകരണങ്ങള്‍ ഇറക്കിയതിന് മൂവായിരം രൂപയാണ് അദ്ദേഹത്തോട് ചോദിച്ചത്.
തറ നിരപ്പാക്കാന്‍ മണ്ണ് കൊണ്ടിട്ട സ്ഥലത്താണ് കൊടികുത്തിയത്. കൊടി എടുത്തുമാറ്റണം എന്നാവശ്യപ്പെട്ടു സിപിഎമ്മിന്റെ ചടയമംഗലം ഓഫീസില്‍ എത്തിയപ്പോള്‍ നിലമേല്‍ ഓഫീസിലേക്ക് പറഞ്ഞുവിട്ടു. അവിടെ ചെന്ന് അപേക്ഷിച്ചെങ്കിലും കൊടി മാറ്റാന്‍ തയാറായില്ല. ഇതുമൂലം വര്‍ക് ഷോപ് തുറന്നു പ്രവര്‍ത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. രണ്ട് പെണ്‍കുട്ടികളും ഭാര്യയുമടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. സിപിഎമ്മിന്റെ കൊടി അവിടെ നിന്നും മാറ്റിക്കൊടുത്തു ഈ പാവത്തിനെ ജീവിക്കാന്‍ അനുവദിക്കണം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിലാണ് സംഭവം വിവരിക്കുന്നത്.

share this post on...

Related posts