സിപിഎം പിബി യോഗം ഇന്ന്; പശ്ചിമ ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് ചര്‍ച്ച

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് അടുക്കവെ സഖ്യ രൂപീകരണവും അടവുനയവും സംബന്ധിച്ച് ഇന്ന് ചേരുന്ന നിര്‍ണ്ണായക പോളിറ്റ് ബ്യൂറോ യോഗം തീരുമാനമെടുക്കും. പശ്ചിമ ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് തീരുമാനമായേക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാളില്‍ നിന്നുള്ള പിബി അംഗങ്ങളുമായി പ്രത്യേകം ചര്‍ച്ച നടത്തി. എന്നാല്‍ കോണ്‍ഗ്രസുമായി പരസ്യസഖ്യം പാടില്ലെന്ന ഉറച്ച നിലപാടിലാണ് കേരള നേതാക്കള്‍. അന്തിമ തീരുമാനം കൈക്കൊള്ളുന്നത് മാര്‍ച്ചില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗമാണ്. ഓരോ സംസ്ഥാനങ്ങളുടെയും പാര്‍ട്ടി ഘടകങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളാണ് പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യുന്നത്.

മാര്‍ച്ച് 3, 4 തിയതികളില്‍ കേന്ദ്ര കമ്മിറ്റി യോഗം ചേരും. വിവിധ സംസ്ഥാനങ്ങളില്‍ എത്ര സീറ്റുകളില്‍ മത്സരിക്കണമെന്ന കാര്യത്തിലും പിബിയില്‍ ചര്‍ച്ച നടക്കും. ഇന്നത്തെ യോഗത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാളില്‍ നിന്നുള്ള പി.ബി അംഗങ്ങളായ സൂര്യകാന്ത് മിശ്ര, ബിമന്‍ ബോസ് , മുഹമ്മദ് സലീം എന്നിവരുമായി പ്രത്യേകം ചര്‍ച്ച നടത്തി. പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts