ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ്; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമ്പര്‍ക്ക പട്ടികയില്‍

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ബിശ്വാസ് മേഹ്തയുടെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വട്ടപ്പാറ വെങ്കോട് സ്വദേശിയായ ഇദ്ദേഹം ജൂലൈ നാലാം തീയതി വരെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്നു. ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമടക്കം നിരവധി പേര്‍ ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയിലുണ്ട്.
ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചീഫ് സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും സ്രവസാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ടാം സമ്പര്‍ക്ക പട്ടികയിലാണ്. ഡ്രൈവര്‍ക്ക് എങ്ങനെയാണ് കോവിഡ് പകര്‍ന്നതെന്നത് അടക്കമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related posts