ഇന്ന് 26 പേര്‍ക്ക് കോവിഡ്; രോഗവ്യാപനം വിപത്തിനെ കാണിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 3 പേര്‍ക്ക് നെഗറ്റീവായി. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് – മൂന്ന്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ എന്നിങ്ങനെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവരില്‍ 14 പേര്‍ പുറത്തുനിന്നുവന്നവരാണ്. ഇവരില്‍ 7 പേര്‍ വിദേശത്തു നിന്നു വന്നവരാണ്. ചെന്നൈ 2, മുംബൈ 4, ബെംഗളൂരു 1 എന്നിവിടങ്ങില്‍ നിന്നു വന്നവരാണ് മറ്റുള്ളവര്‍. 11 പേര്‍ക്ക് സംമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. കോവിഡ് നെഗറ്റീവ് ആയവരില്‍ രണ്ടുപേര്‍ കൊല്ലത്തുനിന്നുള്ളവരാണ്. ഒരാള്‍ കണ്ണൂരില്‍നിന്നുള്ളയാളും. രോഗികളുടെ എണ്ണം വര്‍ധിച്ചത് നാം നേരിടുന്ന വിപത്തിനെയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാസര്‍കോട് രോഗം സ്ഥിരീകരിച്ച 2 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. വയനാട്ടില്‍ ഒരു പൊലീസുകാരനും രോഗം സ്ഥിരീകരിച്ചു, 36,910 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 36,266 പേര്‍ വീടുകളിലും 568 പേര്‍ ആശുപത്രിയിലുമാണുള്ളത്. കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 560 പേര്‍ക്കാണ്. ഇതില്‍ 64 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു. ഇതുവരെ 40692 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 39619 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

Related posts