കൊവിഡ്; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കും

തിരുവനന്തപുരം: പകുതി ആളുകൾ മാത്രമെ ഒരു സമയം ഓഫീസിൽ ഉണ്ടാകാൻ പാടുള്ളു. മീറ്റിങ്ങുകൾ ഓൺലൈനാക്കണം. അയൽ സംസ്ഥാനത്ത് സെക്രട്ടറേറ്റിൽ തന്നെ മരണം ഉണ്ടായി. ഇതെല്ലാം കാണിക്കുന്നത് നിയന്ത്രണം കർശനമാക്കണം എന്നാണ്. ഓഫീസ് പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറി തന്നെ വിലയിരുത്തണം. കോവിഡ് ജോലി ചെയ്യുന്നവർ കുടുംബത്തോടൊപ്പം താമസിക്കരുത്. ആരോഗ്യപ്രവർത്തർക്ക് സുരക്ഷ കൂടുതൽ ശക്തിപ്പെടുത്ണം. വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കും. രോഗവ്യാപനം കൂടിയാൽ കൂടുതൽ ആരോഗ്യപ്രവർത്തകരുടെ സേവനം ആവശ്യമാണ്. ഇപ്പോൾ സർവീസിലുള്ള 45 വയസിൽ താഴെയുള്ളവർക്ക് പരിശീലനം നൽകും. തൊഴിൽരഹിതരായ ആരോഗ്യപ്രവർത്തകർ, വിദ്യാർഥികൾ, വിരമിച്ചവർ എന്നിവരെയെല്ലാം ഒരുക്കും.

Related posts