സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക്കൂടി കോവിഡ്; 89 പേര്‍ രോഗമുക്തര്‍: ആകെ മരണം 21

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 89 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണമടഞ്ഞു. എക്‌സൈസ് വകുപ്പിലെ ഡ്രൈവര്‍ കെ.പി.സുനിലാണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്തുനിന്ന് വന്നു. ഇതരസംസ്ഥാനത്തുനിന്ന് വന്ന 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 3 പേര്‍ക്ക് രോഗം വന്നു.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2794 ആയി. 1358 പേര്‍ ചികില്‍സയിലുണ്ട്. 126839 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതില്‍ 1967 പേര്‍ ആശുപത്രികളില്‍. ഇന്ന് 190 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1690 35 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 3149 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

കോവിഡ് സ്ഥിരീകരിച്ചവര്‍ ജില്ല അടിസ്ഥാനത്തില്‍

പാലക്കാട് 14

കൊല്ലം 13

കോട്ടയം 11

പത്തനംതിട്ട 11

ആലപ്പുഴ 9

എറണാകുളം 6

തൃശൂര്‍ 6

ഇടുക്കി 6

തിരുവനന്തപുരം 5

കോഴിക്കോട് 5

മലപ്പുറം 4

കണ്ണൂര്‍ 4

കാസര്‍കോട് 3

കോവിഡ് മുക്തരായവര്‍ ജില്ല അടിസ്ഥാനത്തില്‍

തിരുവനന്തപുരം 9
കൊല്ലം 8
പത്തനംതിട്ട 3
ആലപ്പുഴ 10
കോട്ടയം 2

എറണാകുളം 4
തൃശൂര്‍ 22
പാലക്കാട് 11
മലപ്പുറം 2
കോഴിക്കോട് 1
വയനാട് 2
കണ്ണൂര്‍ 4
കാസര്‍കോട് 11

Related posts