കോവിഡും മഴക്കാലവും: നമുക്കൊരല്പം ശ്രദ്ധിച്ചാലോ?

കൊറോണ ഭീതിയിലാണ് നാം ഏവരും. ഇതോടൊപ്പമാണ് മഴക്കാലവും വളരെ ശക്തിയോടെ എത്തിയത്. സാധാരണ മഴക്കാലത്ത് വരുന്ന പനിയും ചുമയും ശ്രദ്ധിച്ചാൽ മാത്രം മതിയായിരുന്നു. എന്നാലിപ്പോൾ അങ്ങനെയല്ല. കോവിഡെന്ന ഭയവും നമുക്കിടയിലുണ്ട്. ഈ സാഹചര്യത്തിൽ നാം ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മഴക്കാലത്തെയും, കോവിഡിന്റേയും രോഗ ലക്ഷണങ്ങൾ വളരെയധികം സാമ്യമുള്ളതാണ്. കൊവിഡാണോ സാധാരണ പനിയോ എന്നു തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ നമ്മിലുണ്ടാകും. കൊവിഡ് വരുമോയെന്ന ഭയപ്പാടോയെയാണ് പലരും കഴിയുന്നത്. അതിനാൽ മഴക്കാലത്ത് ഇത്തരം പേടിയൊഴിവാക്കാനും ആരോഗ്യം ശ്രദ്ധിക്കാനും ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഈ സമയത്ത് തണുപ്പുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. കഫക്കെട്ട് പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ പാല്‍ ഉല്‍പന്നങ്ങള്‍ ഒഴിവാക്കുക. സാധാരണ പാല്‍ കുടിയ്ക്കണം എങ്കില്‍ മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ചു കുടിയ്ക്കുക. പ്രതിരോധ ശക്തി കൂറ്റൻ ഇവ സഹായിക്കും. അതുപോലെ തന്നെ തണുത്ത പാനീയങ്ങള്‍ ഒഴിവാക്കുക. ഒപ്പം ഐസ്‌ക്രീം, കൂള്‍ഡ്രിങ്ക് എന്നിവയെല്ലാം വേണ്ട. തണുത്ത വെള്ളം കുടിക്കാതെ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. ശരീരത്തിന് തണുപ്പു നൽകുന്ന മുന്തിരി, തണ്ണിമത്തന്‍, സബര്‍ജെല്ലി, എന്നിവ ഒഴിവാക്കി പകരം, ആപ്പിള്‍, ചിക്കു, പേരയ്ക്ക, മുസമ്പി, ചെറുനാരങ്ങ, ഓറഞ്ച് എന്നിവ നല്ലതാണ്.

പഴങ്ങളും പച്ചകറികളും കഴിക്കുന്നതോടൊപ്പം അവ വൃത്തിയായി കഴുകി ഉപയോഗിക്കുക. കരിപ്പെട്ടി കാപ്പി,രസം,ഇഞ്ചി സൂപ്പ് തുടങ്ങിയവ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നവയാണ്. ഈ സമയത്ത് കഴിക്കാൻ പറ്റുന്ന ആരോഗ്യകരമായ ഒരു ഭക്ഷണമാണ് അവൽ എന്നത്. ധാരാളം അയൺ ഇവയിൽ അടങ്ങിയിട്ടുണ്ട്. എള്ളുണ്ട, ഈന്തപ്പഴം, കശുവണ്ടിപ്പരിപ്പ് എന്നിവ കഴിയ്ക്കുന്നതു ശരീരത്തിന് ചൂടു ലഭിയ്ക്കാന്‍ നല്ലതാണ്. തണുപ്പ് കാലത്ത് വറുത്ത ഭക്ഷണങ്ങളോട് താല്‍പര്യം തോന്നുന്നതു സ്വാഭാവികമാണ്. എന്നാല്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ചെയ്യുന്നതു മൂലം ദഹന പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു.

മത്സ്യം മഴക്കാലത്ത് നല്ലതെന്ന് മാത്രം ഉറപ്പു വരുത്തി കഴിക്കുക. വറുത്ത് കഴിയ്ക്കുന്നതിനു പകരം കറി വച്ച് കഴിക്കുക. മുട്ട കഴിയ്ക്കുന്നതും നല്ലതാണ്. ഇത് ശരീരത്തിന് ചൂടു നല്‍കും. ശരീരത്തിന് ചിക്കന്‍ ചൂടു നല്‍കുമെങ്കിലും ദഹന പ്രശ്‌നങ്ങള്‍ക്ക്‌ സാധ്യത കൂടുതലാണ്. ഒപ്പം ഇവ കഴിച്ച് കഴിഞ്ഞു ദഹനം നല്ല രീതിയിൽ നടക്കാൻ പപ്പായ, പൈനാപ്പിൾ പോലുള്ളവ കഴിക്കുക. അങ്ങനെ മഴക്കാലത്ത് കോവിഡിനെ ഭയപ്പെടാതെ ശരിയായ ആരോഗ്യം കൈവരിച്ചു നമുക്ക് ആരോഗ്യത്തോടെ തന്നെ മുന്നേറാം.

Related posts