കൊവാക്സിന്‍ മാരകരോഗികളില്‍ 94% വും ഡെല്‍റ്റാ വകഭേദത്തിന് 65.2% വും ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

കൊവിഡ് മാരകമായി ബാധിച്ചവരില്‍ തൊണ്ണൂറ്റിനാല് ശതമാനവും കൊവാക്സിന്‍ ഫലപ്രദമെന്ന് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിലയിരുത്തുന്നു. ലക്ഷണങ്ങളോട് കൂടിയ കൊവിഡ് ബാധിതരില്‍ 77.8 ശതമാനം പേര്‍ക്കും കൊവാക്സിന്‍ ഫലപ്രദമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ഡെല്‍റ്റാ വകഭേദത്തിന് 65.2 ശതമാനം പേര്‍ക്കും കൊവാക്സിന്‍ ഫലപ്രദമായിരിക്കുമെന്നുമാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങുടെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഭാരത് ബയോടെക്ക് നടത്തിയ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന വിലയിരുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 26,000 പേരില്‍ നടത്തിയ പഠനമാണ് കൊവാകിസ്ന്റെ ഫലപ്രാപ്തി സംബന്ധിച്ച് പുതിയ വിലയിരുത്തലിന് ആസ്പദമായത്.

കൊവാക്സിന്‍ ഫലപ്രാപ്തി സംബന്ധിച്ച് ഈ വര്‍ഷം ആദ്യം നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ഭാരത് ബയോടെക്കും ഐ സി എം ആറും സംയോജിതമായി വികസിപ്പിച്ചെടുത്ത സമ്പൂര്‍ണ്ണ തദ്ദേശ്ശീയ കൊവിഡ് വാക്സിനായ കൊവാക്സിന്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് മുന്‍പ് തന്നെ പുറത്തിറക്കിയതാണ് ഇത്തരം ഒരാവശ്യം ഉയരാന്‍ ഇടയാക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് കൊവാക്സിന്‍ പുറത്തിറക്കിയത്. തുടര്‍ന്നാണ് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നത്.

Related posts