ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അഴിമതിക്കുരുക്കിലേക്ക്; കോഴവാങ്ങി ബാര്‍ ലൈസന്‍സ്, അദാനിക്കുവേണ്ടി വിഴിഞ്ഞം, കരുണ എസ്‌റ്റേറ്റിന് ഭൂമിനല്‍കല്‍, ഇരുവരും പ്രതിക്കൂട്ടിലേക്ക്

oommen chandy and ramesh chennithala

chandy nd chenni_0_1_2

കൊച്ചി: വി എം സുധീരന്‍ പുറത്തേക്കു വിട്ടത് കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കുന്ന ഭീകരമായ അഴിമതികളെ ശരിവെക്കുന്ന വെളിപ്പെടുത്തലുകളാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതിരോധത്തിലായിരിക്കയാണ്. കോഴവാങ്ങി ബാര്‍ ലൈസന്‍സ് നല്‍കല്‍, സംസ്ഥാന താല്‍പ്പര്യം ബലികഴിച്ച് അദാനിക്കുവേണ്ടി വിഴിഞ്ഞം കരാര്‍ ഒപ്പിടല്‍, കരുണ എസ്‌റ്റേറ്റിന് ഭൂമിനല്‍കല്‍ തുടങ്ങിയവയിലെല്ലാം അന്നുന്നയിച്ച ആരോപണങ്ങളെല്ലാം സുധീരന്‍ സാധൂകരിച്ചതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ വീണ്ടും പ്രതിക്കൂട്ടിലായി. ഗുരുതരമായ അഴിമതി ആരോപണം ഉയര്‍ന്നിട്ടും മറുപടി പറയാതെ രണ്ടുപേരും ഒളിച്ചോടുകയാണ്. മറുപടി പറഞ്ഞാല്‍ തെളിവുസഹിതം സുധീരന്‍ വീണ്ടും വരുമെന്ന ഭയമാണ് ഇതിന് കാരണം.
അബ്കാരി ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് പറഞ്ഞാണ് യുഡിഎഫ് ഭരണകാലത്ത് 418 ബാറിന് ലൈസന്‍സ് പുതുക്കിനല്‍കാതിരുന്നത്. തുടര്‍ന്ന് ഉടമകളുമായി ലേലംവിളി തുടങ്ങി. ബാര്‍ അസോസിയേഷന്‍ വന്‍തോതില്‍ പണംപിരിച്ച് ഉന്നതര്‍ക്ക് കോഴയായി നല്‍കി. പിന്നീട് ഈ ബാറുകള്‍ക്കുകൂടി ലൈസന്‍സ് നല്‍കുന്ന കാര്യം മന്ത്രിസഭായോഗം പരിഗണിച്ചപ്പോള്‍ ഫയല്‍ നിയമവകുപ്പ് കണ്ടില്ലെന്നു പറഞ്ഞ് നിയമമന്ത്രികൂടിയായ കെ എം മാണി ഉടക്കി. ഇതോടെ സംഭവം വിവാദമായി. ഇതിനിടെ ബാര്‍ ഉടമകള്‍ മാണിയെയും കണ്ട് കരാര്‍ ഉറപ്പിച്ചുവെന്ന ആരോപണമുയര്‍ന്നു. വീണ്ടും മന്ത്രിസഭായോഗം ലൈസന്‍സ് പുതുക്കിനല്‍കാന്‍ തീരുമാനിക്കാനിരിക്കെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നു. ലൈസന്‍സ് നല്‍കരുതെന്ന് അന്നത്തെ കെപിസിസി പ്രസിഡന്റായ വി എം സുധീരനും ആവശ്യപ്പെട്ടു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ലൈസന്‍സ് പുതുക്കിനല്‍കരുതെന്നായിരുന്നു ആവശ്യം.
തന്റെ ഇമേജ് കൂട്ടുമെന്ന് മനസ്സിലാക്കിയ സുധീരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷവും നിലപാട് ആവര്‍ത്തിച്ചു. ഇതോടെ കോണ്‍ഗ്രസിലും യുഡിഎഫിലും പ്രതിസന്ധി മൂര്‍ച്ഛിച്ചു. കോഴ നല്‍കിയ ബാറുടമകള്‍ വാളോങ്ങി. എങ്കിലും സുധീരന്‍ അടങ്ങിയില്ല. തുടര്‍ന്നാണ് സുധീരനെ വെട്ടാന്‍ ഉമ്മന്‍ചാണ്ടി കടുംവെട്ട് നടത്തിയത്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കും ക്ലബ്ബുകള്‍ക്കുമൊഴികെയുള്ള ബാര്‍ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.
അന്ന് ക്ലിഫ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കീശയില്‍ കരുതിയ ഒറ്റക്കടലാസ് എടുത്ത് ഉമ്മന്‍ചാണ്ടി തന്റെ ‘അബ്കാരിനയം’ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും ഞെട്ടി. പക്ഷേ, എല്ലാ നേതാക്കളും വേദനയും ഞെട്ടലും ഉള്ളിലൊതുക്കി തീരുമാനം മദ്യനിരോധനത്തിനുള്ള മഹത്തായ ചുവടുവയ്പായി വ്യാഖ്യാനിച്ചു. എന്നാല്‍, മദ്യനയം തട്ടിപ്പാണെന്നും സുധീരനെ വെട്ടാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ തട്ടിപ്പാണെന്നും എല്‍ഡിഎഫ് തുറന്നുകാട്ടി. കോഴയിടപാടും ഓരോന്നായി ചൂണ്ടിക്കാട്ടി. അന്നുന്നയിച്ച അഴിമതിയും ഉമ്മന്‍ചാണ്ടിയുടെ ഇരട്ടത്താപ്പും ഇപ്പോള്‍ പച്ചയായി സുധീരന്‍ സാധൂകരിക്കുകയാണ്.
ആരുമായി ആലോചിക്കാതെ ഉമ്മന്‍ചാണ്ടി അദാനി ഗ്രൂപ്പുമായി വിഴിഞ്ഞം കരാര്‍ ഒപ്പിട്ടപ്പോഴും എല്‍ഡിഎഫ് ശക്തമായ വിമര്‍ശമാണ് ഉന്നയിച്ചത്. കരാര്‍ സംസ്ഥാനതാല്‍പ്പര്യത്തിനെതിരാണെന്ന് വ്യവസ്ഥകള്‍ വേര്‍തിരിച്ച് അവതരിപ്പിച്ച് ചൂണ്ടിക്കാട്ടി. എന്നാല്‍, വിമര്‍ശനത്തെ വഴിതിരിച്ചുവിടാനായിരുന്നു ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. ഇതിനായി ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെപ്പോലും തള്ളിയെന്നാണ് സുധീരന്‍ പറയുന്നത്.

Related posts