അടിപൊളി കുക്കര്‍ ബീഫ് ബിരിയാണി

ആവശ്യമുള്ള ചേരുവകള്‍

ബീഫ് -ഒന്നര കിലോ

ബസുമതി റൈസ് – 5 കപ്പ് ( അര മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ക്കുക)

സബോള നീളത്തിലരിഞ്ഞത് – രണ്ട് (ഗാര്‍ണിഷ് ചെയ്യാന്‍)

അണ്ടിപ്പരിപ്പ് – ഒരുപിടി

മുന്തിരി -ഒരു പിടി

നെയ്യ് -ഒരു ടേബിള്‍സ്പൂണ്‍

ബീഫ് തയാറാക്കാന്‍

സബോള (വലുത് )അരിഞ്ഞത്- രണ്ടെണ്ണം

തക്കാളി മുറിച്ചത്- മൂന്നെണ്ണം

പച്ചമുളക് അരിഞ്ഞത് -നാലെണ്ണം

ഇഞ്ചി -ഒരു കഷ്ണം

വെളുത്തുള്ളി- ഒരു കുടം

മല്ലിയില -ഒരു പിടി

പുതിനയില -ഒരു പിടി

മല്ലിപ്പൊടി -രണ്ട് ടീസ്പൂണ്‍

മുളകുപൊടി -ഒരു ടീസ്പൂണ്‍

ഗരം മസാല പൊടി -ഒരു ടീസ്പൂണ്‍

മഞ്ഞള്‍ പൊടി -അര ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

തൈര് -മൂന്ന് ടേബിള്‍ സ്പൂണ്‍

റൈസിന്

നെയ്യ്- മൂന്ന് ടേബിള്‍സ്പൂണ്‍

ബേ ലീവ്‌സ്- 3

ഗ്രാമ്പൂ- അഞ്ച്

പട്ട -രണ്ട് കഷണം

ഏലക്ക -5

ജാതിപത്രി മൂന്നാല് കഷണം

ജാതിക്ക -1

ഉപ്പ് ആവശ്യത്തിന്

മല്ലിയില -കുറച്ച്

പുതിനയില -കുറച്ച്

തയ്യാറാക്കുന്ന വിധം

ഒരു പ്രഷര്‍കുക്കര്‍ സ്റ്റൗവില്‍ വച്ച് ചൂടായാല്‍ 1 ടേബിള്‍സ്പൂണ്‍ ഗി ഒഴിച്ചുകൊടുത്തു സബോളയും അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റി വെക്കുക. ഇതേ പ്രഷര്‍കുക്കറില്‍ തന്നെ അരിഞ്ഞുവച്ചിരിക്കുന്ന സവാളയും തക്കാളിയും പച്ചമുളകും ഇടുക. ഇഞ്ചിയും വെളുത്തുള്ളിയും തൊലികളഞ്ഞ് ഇതിന്റെകൂടെ മല്ലിയിലയും പുതിനയും തൈരും ചേര്‍ത്ത് അടിച്ച് (5 ഇന്‍ഗ്രീഡിയന്‍സ്) കുക്കറിലേക്ക് ഒഴിച്ചുകൊടുക്കുക. ഇതിലേയ്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ബീഫ് ഇടുക. തയ്യാറാക്കി വച്ചിരിക്കുന്ന മല്ലിപ്പൊടിയും മഞ്ഞള്‍പൊടിയും ഗരംമസാല പൊടിയും മുളകുപൊടിയും ഇടുക. ആവശ്യത്തിന് ഉപ്പുചേര്‍ക്കുക. അരക്കപ്പ് വെള്ളം കൂടി ചേര്‍ത്ത് നല്ലപോലെ മിക്‌സ് ആക്കി കു ക്കര്‍ മൂടിവെച്ച് ആറേഴു വിസില്‍ വരുത്തുക. പ്രഷര്‍ മുഴുവന്‍ റിലീസായതിനുശേഷം കുക്കര്‍ന്റെ മൂടി തുറന്നു ഇതില്‍ നിന്നും ഗ്രേവി ഊറ്റിയെടുത്തു അതിലേക്ക് 10 കപ്പ് വെള്ളം തികക്കാന്‍ ബാക്കി വെള്ളം കൂടി ചേര്‍ത്ത് ( അരിയുടെ ഇരട്ടി വെള്ളം) കുക്കറിലേക്ക് തന്നെ ഒഴിക്കുക. ഇതിലേക്ക് ഏലക്കയും ഗ്രാമ്പൂവും ബേ ലീവ്‌സും ജാതിക്കയും ജാതിപത്രിയും നെയ്യും ചേര്‍ക്കുക. കഴുകി വച്ചിരിക്കുന്ന അരി ഇടുക. കുറച്ചു മല്ലിയില പൊതിനയില ഇട്ടു കുക്കര്‍ വീണ്ടും മൂടിവെച്ച്‌ഹൈ ഫ്‌ളേമില്‍ വിസിലിന് തൊട്ടുമുന്‍പ് ഓഫ് ചെയ്ത്കുക്കര്‍ മാറ്റി വെയ്കുക. പ്രഷര്‍ മുഴുവന്‍ റിലീസായതിനുശേഷം കുക്കര്‍ മൂടിതുറന്ന് സെര്‍വ് ചെയ്യാം. വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും സവാളയും മേലെ ചേര്‍ക്കുക..
——————-

share this post on...

Related posts