നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് പുസ്തക രൂപത്തിലാണോ?  കാര്‍ഡിലേക്ക് മാറ്റാം

പുസ്തകരൂപത്തിലുള്ള പഴയ ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് രൂപത്തിലേക്ക് മാറ്റണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സാരഥി സോഫ്‌റ്റ്വെയറിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പുസ്തകരൂപത്തിലുള്ള ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡുകളിലേക്ക് മാറ്റുന്നത്. ഇതുസംബന്ധിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം കേരള പോലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.
പുസ്തകരൂപത്തിലുള്ള ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ ഉടനെ ആര്‍ടിഒ/സബ് ആര്‍ടി ഓഫീസുകളില്‍ ബന്ധപ്പെട്ട് ലൈസന്‍സ് കാര്‍ഡ് ഫോമിലേക്ക് മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഡ്രൈവിങ് ലൈന്‍സ് പുതുക്കുവാനും മറ്റ് സര്‍വീസുകള്‍ക്കും തടസ്സം നേരിടുമെന്നും കേരള പോലീസ് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പുര്‍ണരൂപം…

കേരളത്തിലെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ്?വെയറായ ‘സാരഥി’ യിലേക്ക് പോര്‍ട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബുക്ക് ഫോമിലുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഇപ്പോഴും പഴയ രൂപത്തിലുള്ള ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ ഉടനെ ബന്ധപ്പെട്ട ആര്‍.ടി.ഒ/സബ് ആര്‍.ടി ഓഫീസുകളില്‍ ബന്ധപ്പെട്ട് കാര്‍ഡ് ഫോമിലേക്ക് ഉടന്‍ മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഡ്രൈവിങ് ലൈസന്‍സ് പുതുക്കുവാനും മറ്റ് സര്‍വീസുകള്‍ക്കും തടസ്സം നേരിടും.

share this post on...

Related posts