വിവാദങ്ങൾ അവസാനിക്കുന്നു; പൃഥ്വി തന്നെ കുറുവച്ചൻ, സുരേഷ് ഗോപി ചിത്രത്തിന് വിലക്ക്

രഞ്ജി പണിക്കർക്ക് വാക്ക് കൊടുത്തതാണ്, മോഹൻലാൽ ചെയ്യണം; കുറുവച്ചന്‍ പറയുന്നു  | Kaduva Suresh Gopi Prithviraj Sukumaran Movies in Trouble Kaduvakkunel  Kuruvachan

നാളുകളായി തുടരുന്ന വിവാദങ്ങൾക്ക് അവസാനം കുറിച്ചിരിക്കുകയാണ്. പൃഥ്വിരാജ് ചിത്രം കടുവയും സുരേഷ് ഗോപിയുടെ 250-ാം സിനിമയും തമ്മിൽ നടന്നു കൊണ്ടിരുന്ന നിയമപോരാട്ടത്തിൽ അന്തിമ തീരുമാനം എത്തിയിരിക്കുകയാണ്. ജില്ലാ കോടതിയുടെ വിധി ശരിവച്ച് ഹെെക്കോടതി. സുരേഷ് ഗോപിയുടെ ചിത്രത്തിന്റെ വിലക്ക് ഹെെക്കോടതി ശരിവെക്കുകയായിരുന്നു. പൃഥ്വിരാജ് ചിത്രത്തിന്റെ പേരോ പ്രമേയമോ ഉപയോഗിക്കാനാകില്ലെന്ന വിധി കോടതി ശരിവച്ചു. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ 250-ാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത്. കടുവാക്കുന്നേൽ കുറുവ്വചൻ ആയി സുരേഷ് ഗോപി എത്തുന്നുവെന്ന വാർത്ത പുറത്ത് വന്നതോടെയാണ് ജിനു കോടതിയെ സമീപിച്ചത്. പകർപ്പാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപ്പിച്ചത്.

Kaduva: Prithviraj Sukumaran Wins The Internet As Kaduvakkunnel Kuruvachan  In The New Poster - Filmibeat

തുടർന്നായിരുന്നു ജില്ലാ കോടതി പൃഥ്വിരാജ് ചിത്രത്തിന് അനുകൂലമായി വിധി പുറപ്പെടുവിക്കുന്നത്. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്നായിരുന്നു കോടതിയുടെ വിധി. ഇതാണ് ഹെെക്കോടതി ശരിവ്വച്ചിരിക്കുന്നത്. ആറ് മാസമായി നീണ്ടു നിന്ന നിയമപോരാട്ടമാണ് അവസാനിച്ചിരിക്കുന്നത്. അതേസമയം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് എന്നിവർ ചേർന്നാണ് കടുവ നിർമിക്കുന്നത്. മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ. ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ. ഷാജി കെെലാസാണ് പൃഥ്വിരാജ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന.

Related posts