ഐഫോണുകളില്‍ ഫെയ്സ്ബുക്ക് നോട്ടിഫിക്കേഷനുകള്‍ എങ്ങനെ നിയന്ത്രിക്കാം

ശല്യമാകുന്നത് നോട്ടിഫിക്കേഷനുകളാണ് എങ്കില്‍ ഫെയ്‌സ്ബുക്കിനെ പൂര്‍ണമായും ഒഴിവാക്കുന്നതിന് പകരം ആ നോട്ടിഫിക്കേഷനുകള്‍ നിയന്ത്രിക്കുകയാണ് ഏറ്റവും നല്ല വഴി. അതിനുള്ള വഴികളാണ് താഴെ പറയുന്നത്.

ഐഫോണുകളില്‍ ഫെയ്സ്ബുക്ക് നോട്ടിഫിക്കേഷനുകള്‍ എങ്ങനെ നിയന്ത്രിക്കാം

ഫെയ്‌സ്ബുക്ക് ആപ്പ് തുറക്കുക. താഴെ വലതുഭാഗത്തായുള്ള ‘മോര്‍’ ബട്ടന്‍ (മൂന്ന് വരകള്‍) തിരഞ്ഞെടുക്കുക
തുറന്നുവരുന്ന ഓപ്ഷനുകളില്‍ ‘സെറ്റിങ്‌സ് ആന്റ് പ്രൈവസി’ എന്നത് തിരഞ്ഞെടുക്കുക
തുറന്നുവരുന്ന ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ ‘സെറ്റിങ്‌സ്’ തിരഞ്ഞെടുക്കുക.
സെറ്റിങ്‌സ് സെക്ഷനില്‍ സ്‌ക്രോള്‍ ഡൗണ്‍ ചെയ്താല്‍ ‘നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സ്’ തിരഞ്ഞെടുക്കാം. അതില്‍ ‘മാനേജ് പുഷ് നോട്ടിഫിക്കേഷന്‍’, ‘വാട്ട് നോട്ടിഫിക്കേഷന്‍ യു റിസീവ്’, ‘വേര്‍ യു റിസീവ് നോട്ടിഫിക്കേഷന്‍’ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഉണ്ടാവുക.
നോട്ടിഫിക്കേഷനുകള്‍ നിശ്ചിത സമയത്തേക്ക് മ്യൂട്ട് ചെയ്ത് വെക്കാന്‍ മ്യൂട്ട് പുഷ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. 15 മിനിറ്റ് മുതല്‍ എട്ട് മണിക്കൂര്‍ നേരത്തേക്ക് വരെ പുഷ് നോട്ടിഫിക്കേഷനുകള്‍ മ്യൂട്ട് ചെയ്യാം.
എന്തെല്ലാം നോട്ടിഫിക്കേഷനുകളാണ് വേണ്ടത് എന്ന് തീരുമാനിക്കാന്‍. ‘വാട്ട് നോട്ടിഫിക്കേഷന്‍ യു റിസീവ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതില്‍ കമന്റുകള്‍, ടാഗുകള്‍, ബര്‍ത്ത് ഡേ റിമൈന്ററുകള്‍, സുഹൃത്തുക്കളില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ പോലുള്ളവ കാണാം. ഇതില്‍ ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുക്കാം.
എസ്.എം.എസ്, ഇമെയില്‍, പുഷ് നോട്ടിഫിക്കേഷന്‍ എന്നീ മൂന്ന് രൂപങ്ങളിലാണ് ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷനുകള്‍ അയക്കുന്നത്. ഇതില്‍ എതെല്ലാം വേണമെന്ന് ‘വേര്‍ യു റിസീവ് നോട്ടിഫിക്കേഷന്‍’ എന്ന ഓപ്ഷനിലൂടെ സാധിക്കും.

share this post on...

Related posts