ടൂറിസം മേഖലയിൽ സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞത്തിന് തുടക്കമായി!

സമ്പൂർണ വാക്‌സിനേഷൻ സംസ്ഥാനത്തെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും നടത്തി കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആരോഗ്യ വകുപ്പുമായി ചേർന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വിനോദസഞ്ചാര മേഖലയിലെ സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം വൈത്തിരി ചേലോട് എച്ച്.ഐ.എം.യു.പി സ്‌കൂളിൽ ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം അതിജീവന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവൻ ഡെസ്റ്റിനേഷനുകളും പൂർണമായി വാക്‌സിനേറ്റ് ചെയ്യാൻ സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. ഒപ്പം കൊവിഡ് വ്യാപനം ഏറ്റവുമധികം ദോഷകരമായി ബാധിച്ച ടൂറിസം മേഖലയുടെ കുതിപ്പിനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും ഇതാവശ്യമാണ്.

Vaccination drive in Kerala: Tourism Workforce to get priority | Ghumau Kya

ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് പൂർണ പിന്തുണയാണ് നൽകിയത്. ആദ്യഘട്ടത്തിൽ വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലാണ് സമ്പൂർണ വാക്‌സിനേഷൻ പദ്ധതി നടപ്പാക്കുന്നത്. തുടർന്ന് സംസ്ഥാന പ്രധാനപ്പെട്ട മുഴുവൻ വിനോദ സഞ്ചാര മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും. മന്ത്രി പറഞ്ഞു. വൈത്തിരി ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലായി ആദ്യ ഡോസ് വാക്സിൻ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത 3680 പേർക്കാണ് അഞ്ച് ദിവസങ്ങളിലായി വാക്സിൻ നൽകുന്നത്. ചേലോട് എച്ച്.ഐ.എം.യു.പി സ്‌കൂൾ, ചുണ്ടേൽ ആർ.സി.എൽ.പി സ്‌കൂൾ എന്നീ രണ്ട് വാക്സിനേഷൻ കേന്ദ്രങ്ങളാണ് പഞ്ചായത്തിൽ ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.

Kerala: Tourist destinations to become 100 percent 'vaccinated zones' by  July 15 | Times of India Travel

ഇതോടെ സംസ്ഥാനത്തെ സമ്പൂർണ്ണ വാക്സിനേഷൻ നേടുന്ന ആദ്യ ഗ്രാമ പഞ്ചായത്തായി വൈത്തിരി മാറും. അതേസമയം സന്നദ്ധ സംഘടനയായ ഡോക്ടേഴ്‌സ് ഫോർ യൂ വിന്റെ കൂടി സഹകരണത്തോടെയാണ് സമ്പൂർണ വാക്‌സിനേഷൻ യജ്ഞത്തിന് തുടക്കം കുറിച്ചത്. പൾസ് എമർജൻസി ടീം കേരളയുടെ സന്നദ്ധ പ്രവർത്തകരും സേവന രംഗത്തുണ്ട്. വാക്‌സിനേഷൻ യജ്ഞത്തിൽ പങ്കെടുക്കുന്ന മുഴുവൻ ജീവനക്കാർക്കും വളണ്ടിയർമാർക്കും വയനാട് ടൂറിസം ഓർഗനൈസേഷൻ (ഡബ്ലിയു.ടിയഒ) സൗജന്യ ഉച്ച ഭക്ഷണം നൽകും. ദിവസം 100 എണ്ണം ആകെ 500 ഭക്ഷണ പൊതികളാണ് രണ്ട് വാക്‌സിനേഷൻ കേന്ദ്രങ്ങളിലായി വിതരണം ചെയ്യുക.

Related posts