പിഎസ്‌സിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പരാതിയുമായി ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍; യുപി അധ്യാപക തസ്തികയുടെ കണ്‍ഫര്‍മേഷനുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്


തിരുവനന്തപുരം :യുപി അധ്യാപക തസ്തകയിലേക്കുള്ള അപേക്ഷ സംബന്ധിച്ച വ്യാപക പരാതികളാണ് ഉയരുന്നത്. പരീക്ഷക്ക് അപേക്ഷിച്ച ഉദ്യാഗാര്‍ത്ഥികള്‍ കണ്‍ഫര്‍മേഷന്‍ കൊടുക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രധാനമായി ഉയരുന്ന പരാതി. കണ്‍ഫര്‍മേഷന്‍ കൊടുക്കാന്‍ പിഎസ്‌സിയുടെ പ്രൊഫൈലില്‍ കയറുമ്പോള്‍ അപേക്ഷ കൊടുത്തിട്ടില്ലെന്ന് മറുപടിയാണ് ലഭിക്കുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഇത് സംബന്ധിച്ച് പിഎസ് സി ചെയര്‍മാനടക്കം പരാതി കൊടുത്തെങ്കിലും അനുകൂലമായി മറുപടി ലഭിച്ചിട്ടില്ല. നവംബറില്‍ നടക്കാനിരിക്കുന്ന യുപി അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷയുടെ കണ്‍ഫര്‍മേഷന്‍ കൊടുക്കാനുള്ള തിയതി സെപ്തംബര്‍ 11 ആയിരുന്നു. യുപിഎസ് എയ്ക്ക് അപേക്ഷിച്ചവര്‍ക്ക് എല്‍പിഎസ്എയുടെ കണ്‍ഫര്‍മേഷന്‍ വന്നുവെന്നതാണ് മറ്റൊരു ആക്ഷേപം. ബിഎഡ് യോഗ്യതയുള്ള എന്നാല്‍ ടിടിസി യോഗ്യതയില്ലാത്ത് ഉദ്യോഗാര്‍ത്ഥിക്കാണ് ഇത്തരത്തില്‍ കണ്‍ഫര്‍മേഷന്‍ വന്നിരിക്കുന്നത്. ചില ഉദ്യോഗാര്‍ത്ഥികള്‍ക്ക് കണ്‍ഫര്‍മേഷന്‍ വന്നിരിക്കുന്നത് കര്‍ണ്ണാടക പിഎസ് സിയില്‍ നിന്നാണ് എന്നതാണ് മറ്റൊരു ഗുരുതരമായ പരാതി.
അപ്ലിക്കേഷന്‍ നല്‍കിയതിന്റെ പ്രിന്റ് ഔട്ടുമായി വന്നാല്‍ ശരിയാക്കാം എന്നായിരുന്നു പിഎസ് സിയുടെ നിലപാട്. എന്നാല്‍ അപ്ലിക്കേഷന്‍ പ്രിന്റ് ഔട്ട് എടുക്കുന്നത് ഇതുവരെ പിഎസ് സി നിര്‍ബന്ധം ആകിയിട്ടില്ല. സാധാരണ ഒരു പോസ്റ്റിലേക് അപേക്ഷിച്ചാല്‍ അപേക്ഷ സ്വീകരിച്ചതായി സന്ദേശം അപേക്ഷകരുടെ നമ്പറില്‍ പിഎസ് സി അയക്കുമായിരുന്നു. എന്നാല്‍ കുറെ നാളായി ഇങ്ങനെയുളള സന്ദേശങ്ങള്‍ വരുന്നില്ല
ഇങ്ങനെ നിരവധി ക്രമകടുകളാണ് യുപി അധ്യാപക തസ്തികയുടെ അപേക്ഷ സംബന്ധിച്ച് പിഎസ്‌സിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
പിഎസ് സിയ്ക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് സാങ്കേതിക സമിതി റിപ്പോര്‍ട്ട് കമ്മീഷന്‍ തളളിയിരുന്നു.എല്ലാവരുടെയും പ്രൊഫൈല്‍ പരിശോധിക്കാതെയാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതിയുള്ളവരുടെ എല്ലാം പ്രൊഫൈല്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് കമ്മീഷന്‍ പിഎസ്‌സി സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഎസ് സിയിലെ സിസ്റ്റം മാനേജര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലാത്തതിനാലാണ് പുറത്തുള്ള സാകേതിക സമിതിയെ കൊണ്ട് കാര്യങ്ങള്‍ അന്വേഷിപ്പിച്ചത്. സാങ്കേതികസമിതിയുടെ റിപ്പോര്‍ട്ടിലും ആശയകുഴപ്പം നിലനില്‍ക്കുന്നതിനാല്‍ പിഎസ്‌സി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വിദഗ്ദമായി കാര്യങ്ങള്‍ പരിശോധിക്കുമെന്നാണ് പിഎസ് എസി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
കാര്യങ്ങള്‍ എല്ലാം പരിശോധിച്ച് പിഎസ്‌സിയുടെ ഭാഗത്ത് നിന്ന് ആനൂകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

Related posts