അംബാട്ടി റയ്ഡുവിന്റേത് അപ്രതീക്ഷിത വിരമിക്കല്ലെന്ന് മുഖ്യ സെലക്ടര്‍

ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച അംബാട്ടി റായുഡുവിന്റെ തീരുമാനത്തെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. റായുഡുവിനെ ഒഴിവാക്കിയതിന് കാരണം പക്ഷപാതമോ ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള ശ്രമമോ അല്ലെന്ന് എം എസ് കെ പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏതെങ്കിലും കളിക്കാരനെ ടീമിലേക്ക് തെരഞ്ഞെടുത്ത് അയാള്‍ മികച്ച പ്രകടനം നടത്തിയാല്‍ സെലക്ഷന്‍ കമ്മിറ്റിക്ക് സന്തോഷമാവും. അതുപോലെ ഒഴിവാക്കിയതിന്റെ പേരില്‍ ആരെങ്കിലും ഇത്തരത്തില്‍ വികാരംകൊള്ളുന്നുവെങ്കില്‍ അവരെ ഓര്‍ത്ത് ദു:ഖിക്കാനെ സെലക്ഷന്‍ കമ്മിറ്റിക്ക് കഴിയൂ. എന്നാല്‍ റായുഡുവിനെ ഒഴിവാക്കാനുള്ള കാരണവും വിജയ് ശങ്കറെയും ഋഷഭ് പന്തിനെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനുളള കാരണനവും ഞങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണ്. റായുഡുവിനെ ഏകദിന ടീമിലെടുത്തത് ടി20 പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. അന്ന് അതിന്റെ പേരില്‍ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീട് കായികക്ഷമതാ പരിശോധനയില്‍ പരാജയപ്പെട്ടപ്പോള്‍ അത് മെച്ചപ്പെടുത്തി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള എല്ലാ സൗകര്യം റാഡുഡുവിന് ചെയ്തു കൊടുത്തു. ചില ടീം കോംബിനേഷനുകള്‍ കാരണമാണ് ലോകകപ്പ് ടീമില്‍ റായുഡവിനെ എടുക്കാന്‍ കഴിയാതിരുന്നത്. അതിനര്‍ത്ഥം സെലക്ഷന്‍ കമ്മിറ്റി പക്ഷപാതപരമായി പെരുമാറി എന്നല്ലെന്നും പ്രസാദ് പറഞ്ഞു.

share this post on...

Related posts