കരുത്തുറ്റ മുടിയിഴകൾക്ക് കാപ്പി കൂട്ട്!

Amazing Benefits Of Coffee For Hair | Top 9 Homemade Coffee Hair Masks  @MyBeautyNaturally

നിങ്ങളുടെ മുടിക്ക് വളരെയധികം ഗുണം നൽകുന്ന ഒന്നാണ് കാപ്പി. തീർച്ചയായും, ചർമ്മത്തിനായുള്ള കാപ്പിയുടെ ഗുണങ്ങൾ വളരെക്കാലമായി ആളുകൾക്കു ബോധ്യമുള്ളതാണ്. നിങ്ങളുടെ മുടിക്ക് കരുത്തുള്ളതും ആരോഗ്യകരവുമായിരിക്കാൻ ആരാണാഗ്രഹിക്കാത്തത്? നിങ്ങൾക്ക് സ്വയം തയ്യാറാക്കാവുന്ന കാപ്പി കൊണ്ടുള്ള ഹെയർ മാസ്‌ക് ഉപയോഗിച്ച് നിങ്ങൾ സ്വപ്നം കാണുന്ന മുടി നിങ്ങളക്ക് സ്വന്തമാക്കാൻ സാധിക്കും. ശരീരത്തിലെ ഡി.എച്ച്.ടി അഥവാ ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ രോമകൂപങ്ങളെ ദുർബലപ്പെടുത്തുന്നു, ഇത് മുടിയുടെ വളർച്ചയിൽ കുറവുണ്ടാക്കുകയും പിന്നീട് മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യുന്നു.

Coffee for Hair? | Salon

എന്നാൽ അമേരിക്കൻ നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ (എൻ‌സി‌ബി‌ഐ) അനുസരിച്ച്, കാപ്പി എടിപി പുറത്തിറക്കി രോമകൂപങ്ങളിലെ കോശങ്ങളെ നേരിട്ട് സജീവമാക്കുന്നു. കോശങ്ങൾക്കിടയിൽ ഊർജ്ജം വഹിക്കുന്ന തന്മാത്രയാണ് എടിപി. ഇതിന് ഡി.എച്ച്.ടി യെ ചെറുക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി ശക്തമാക്കാനും കഴിയും. കാപ്പി കൊണ്ട് മുടിക്കുള്ള ഗുണം ഇതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. മുടിക്ക് കാപ്പി ഉപയോഗിക്കുന്നതിന്റെ മറ്റ് ചില ഗുണങ്ങൾ കൂടി അറിയാം. ഇത് ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിച്ച്‌, മുടിയുടെ വേരുകളിലേക്ക് പോഷകങ്ങൾ ഇറങ്ങിച്ചെല്ലാൻ സഹായിക്കുന്നു. ശിരോചർമ്മത്തിൽ നിന്ന് ദുഷിപ്പുകൾ അകറ്റുന്നതിന് കാപ്പി മികച്ചതാണ്.

Coffee Benefits for Hair and Some Hair Mask Recipes

കാപ്പി ഉപയോഗിക്കുന്നത് ശിരോചർമ്മത്തിൽ നിന്ന് വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു, ഒപ്പം പി‌എച്ച് നില തുലനം ചെയ്യുന്നതിനൊപ്പം മുടിയുടെ പൊട്ടലും താരനും നേരിടാനും നിങ്ങളെ സഹായിക്കുന്നു.എൻ‌സി‌ബി‌ഐ പഠനം അനുസരിച്ച്, ഡി‌എച്ച്‌ടി രോമകൂപങ്ങളെ ചുരുക്കുന്നു. കാപ്പിക്ക് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുവാൻ കഴിയുന്നതിനൊപ്പം ഈ പ്രവർത്തനത്തെ എതിർക്കാൻ സാധിക്കുന്നതിനാൽ, ഇത് വേഗത്തിലുള്ള മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.നിങ്ങളുടെ മുടി മൃദുവും മിനുസമാർന്നതും തിളക്കമുള്ളതുമാക്കി തീർക്കുന്ന ഫലങ്ങൾ ലഭിക്കുന്നതിന് കാപ്പി ഉപയോഗിക്കുന്നതിനുള്ള ഒരു ലളിതമായ മാർഗ്ഗം ഇനി പറയും വിധമാണ്.

▷ Coffee Hair Treatment ☕ | 2021 | All the information up to date!

സാധാരണപോലെ മുടി ഷാംപൂ ചെയ്യുക, ഒരു പാത്രത്തിൽ നാല് ടേബിൾസ്പൂൺ തിളപ്പിച്ച കാപ്പി ചേർക്കുക. അതിലേക്ക് നാല് കപ്പ് തിളപ്പിച്ച വെള്ളം (മുറിയുടെ ഊഷ്മാവിനനുസരിച്ച് തണുപ്പിച്ചത്) ചേർക്കുക. നന്നായി കൂട്ടികലർത്തുക. അധിക കണ്ടീഷനിംഗിനായി, നിങ്ങൾക്ക് ഒരു മുട്ടയുടെ മഞ്ഞക്കരു ഇതിലേക്ക് ചേർക്കാം. ഇത് ആവശ്യമെങ്കിൽ മാത്രം ചേർക്കുക. നിങ്ങളുടെ തലയിൽ കാപ്പി ഒഴിച്ച് നന്നായി മസാജ് ചെയ്യുക. നിങ്ങളുടെ വിരലുകൾ ഉപയോഗിച്ച് ഈ മിശ്രിതം മുടിയിഴകളിൽ എല്ലായിടത്തും എത്തിക്കുക.തലമുടി ഒരു തൂവാല കൊണ്ട് പൊതിഞ്ഞ് ഏകദേശം 30 മുതൽ 40 മിനിറ്റ് വരെ വിടുക. അവസാനമായി ഇളം ചൂടുള്ള വെള്ളത്തിൽ മുടി കഴുകുക. ഇത് വഴി തിളക്കമുള്ള മുടി ലഭിക്കുന്നത് മുതൽ വേഗത്തിലുള്ള മുടിയുടെ വളർച്ച വരെ സാധ്യമാകുന്നു.

Get rid of grey hair with this DIY natural coffee hair dye | Be Beautiful  India

Related posts