പുന്നലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി; നവോത്ഥാനവും വിശ്വാസവും രണ്ടും രണ്ട്

തിരുവനന്തപുരം: വിശ്വാസ സംരക്ഷണവും നവോഥാനവും ഒപ്പം നടക്കില്ലെന്ന നവോത്ഥാന സംരക്ഷണ സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാറിന് മറുപടിയുമായി മുഖ്യമന്ത്രി. വിശ്വാസവും നവോഥാനവും രണ്ടും രണ്ടാണ്. നവോത്ഥാനം അനാചാരങ്ങള്‍ക്കും അന്തവിശ്വാസങ്ങള്‍ക്കുമെതിരേയുള്ള പോരാട്ടമാണ്. അതിനെ വിശ്വാസമായി താരതമ്യപ്പെടുത്തുകയല്ല വേണ്ടത്. നവോഥാനമെന്നാല്‍ യുക്തിവദവുമല്ല, വിശ്വാസത്തെ തള്ളിപ്പറഞ്ഞല്ല നവോഥാന പ്രസ്ഥങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം എല്ലാ കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ് നിലനിന്നിട്ടുള്ളത്. ഇക്കാര്യം നേരത്തെ തന്നെ പാര്‍ട്ടിയും താനും വ്യക്തമായിട്ടുള്ളത്. പല റാലികളിലും പങ്കെടുക്കുന്നതില്‍ ഭൂരിഭാഗവും വിശ്വാസികള്‍ തന്നെയാണ്. ആ വിശ്വാസകള്‍ കൂടി അണിനിരക്കുന്ന പ്രസ്ഥാനമാണ് സിപിഎം എന്ന ബോധ്യത്തോടെയാണ് മുന്നോട്ട് പോയിട്ടുള്ളത്. ”പാര്‍ട്ടി ഒരിക്കലും വിശ്വാസികള്‍ക്കെതിരായിരുന്നില്ല. ഈ കൂടിയിരിക്കുന്നതില്‍ വിശ്വാസികളുമുണ്ട്. വിശ്വാസികള്‍ കൂടി അണിനിരന്ന മുന്നണിയാണിത് എന്നാണ്, ശബരിമല വിവാദമായതിന് ശേഷം നടന്ന എല്ലാ പൊതു സമ്മേളനങ്ങളിലും ഞാന്‍ ആവര്‍ത്തിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ വിശ്വാസികളുടെ ‘അട്ടിപ്പേറ് അവകാശികളായി’ നില്‍ക്കുന്നവര്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രചാരണം നടത്തി. ആ പ്രചാരണത്തെ നേരിടുന്നതില്‍ കൃത്യമായ ജാഗ്രതയുണ്ടായില്ല. അതാണ് പാര്‍ട്ടിയിലുണ്ടായ സ്വയം വിമര്‍ശം. സിപിഎം സംസ്ഥാനസമിതി ‘സ്വയം തെറ്റുതിരുത്തുക’യല്ല ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അവരെന്താണ് ചെയ്തത്, ശബരിമലയില്‍ വിശ്വാസികള്‍ക്കായി നിയമം കൊണ്ടുവരുമെന്ന് പറഞ്ഞവര്‍ വഞ്ചിക്കുകയല്ലേ ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഒടുവില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് തന്നെ പറയേണ്ടിവന്നല്ലോ നിയമം കൊണ്ടു വരാനാകില്ലെന്ന്. ഭരണഘടന പൊളിച്ചെഴുതണം എന്നാഗ്രഹമുള്ളവരുണ്ടാകും. എന്നാല്‍ സുപ്രീംകോടതിയുടെ അന്തിമവിധി മറികടന്ന് ഇപ്പോള്‍ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞവര്‍ ഇപ്പോഴെവിടെ? അവരെ വിശ്വസിച്ചവരെ വഞ്ചിക്കുന്ന നിലപാടല്ലേ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി ആരാഞ്ഞു.
വനിതാമതില്‍ എന്നത് ലോകം ശ്രദ്ധിച്ച വനിതാമുന്നേറ്റമായിരുന്നു. എന്നാല്‍ വനിതാമതിലിന്റെ വിജയത്തിലുള്ള ഇഷ്ടക്കേട് മനസില്‍ വച്ച ചില മനുഷ്യരുണ്ടായിരുന്നു. വനിതാമതില്‍ നടന്ന് പിറ്റേന്ന് തന്നെ രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ കയറിയപ്പോള്‍, സര്‍ക്കാരിനെതിരെ അവര്‍ വന്‍ പ്രചാരണം അഴിച്ചു വിട്ടു. ഇതിന് മാധ്യമങ്ങളും നല്ല പങ്ക് വഹിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

share this post on...

Related posts