ഈ വസ്ത്രങ്ങൾ വാഷിംഗ് മെഷീനിലെ ഡ്രയറിൽ ഇടരുത്

ചില വസ്ത്രങ്ങൾ വാഷിംഗ് മെഷീനിലെ ഡ്രയറില്‍ സ്ഥിരമായി ഇട്ടാൽ വേഗം നശിക്കും. യന്ത്രങ്ങളുടെ അടിസ്ഥാന സ്വഭാവം മനസിലാക്കി മാത്രമേ വസ്ത്രങ്ങള്‍ അതില്‍ ഇടാവൂ. ഡ്രയറില്‍ ബാത്തിങ് സ്യൂട്ട് ഇട്ടാല്‍ അതിന്‍റെ നൂലുകള്‍ പൊട്ടിപ്പോകും. നൂലുകളുടെ അയവു കൂടി അതിന്‍റെ ആകൃതി നഷ്ടപ്പെടും.അത് നിങ്ങള്‍ക്ക് ധരിക്കാന്‍ പാകമാകാതെയും വരും. അതുപോലെ ഡ്രയറില്‍ ജീന്‍സ് കഴുകുകയാണെങ്കില്‍ അതിന്‍റെ സ്വാഭാവികത നഷ്ടപ്പെടും. ജീന്‍സിന്‍റെ ഇലാസ്റ്റിസിറ്റിയും, തിളക്കവും ഡ്രയറില്‍ കഴുകുമ്പോള്‍ നശിക്കും. അതിനാല്‍ ഇവ കൈകൊണ്ട് കഴുകുന്നതാണ് നല്ലത്.
സോക്സ് നിങ്ങള്‍ ഡ്രയറില്‍ മുക്കി വയ്ക്കുകയാണെങ്കില്‍ അത് ഉപയോഗമില്ലാതെയായി പോകും .അതിനാല്‍ സോക്സ് ഒരിക്കലും ഡ്രയറില്‍ ഇടരുത്. അതിന്‍റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെട്ടു വലിയും. സോക്സ് കൈ കൊണ്ട് കഴുകാന്‍ സമയമില്ലെങ്കില്‍ മെഷ് ബാഗുകള്‍ ഉപയോഗിക്കുക .
ടൈറ്റ്‌സ് ആദ്യം ഉപയോഗിച്ചത് പോലെ പിന്നീടും ടൈറ്റ് ആയി തോന്നിയിട്ടുണ്ടോ? ഇത് നാം യന്ത്രത്തില്‍ കഴുകുമ്പോള്‍ അതിന്‍റെ നൂലുകള്‍ ചുരുങ്ങുന്നതാണ് കാരണം. അതിനാല്‍ അത് ധരിക്കാന്‍ പാകമല്ലാതെ വരുന്നു . ഇവ നിങ്ങളുടെ കൈ കൊണ്ട് കഴുകുന്നതാണ് ഉത്തമം. ബ്രാ ഡ്രയറില്‍ ഇട്ടാല്‍ അതിന്‍റെ ചൂടില്‍ ബ്രായുടെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെട്ടു വലിയും. അതിനാല്‍ ബ്രാ മെഷീനിൽ ഇടാതെ കൈ കൊണ്ട് കഴുകി ഉണക്കുന്നതായിരിക്കും നല്ലത്.

share this post on...

Related posts