തൃക്കാക്കരയില്‍ കെ എസ് യു യോഗത്തില്‍ കയ്യാങ്കളി; സംസ്ഥാന പ്രസിഡന്റിന് നേരെ കയ്യേറ്റം

കെ എസ് യുവില്‍ പുനസംഘടന നടക്കാത്തത് ചോദ്യം ചെയ്തത് വാക്കു തര്‍ക്കമാകുകയും കയ്യേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു

തൃക്കാക്കര: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കെ എസ് യു ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കയ്യാങ്കളി. വെള്ളിയാഴ്ച്ച വൈകിട്ട് നടന്ന യോഗത്തിനിടെ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് നേരെ കയേറ്റ ശ്രമമുണ്ടായി. കെ എസ് യു ആലുവ ബ്ലോക്ക് പ്രസിഡന്റ് അല്‍ ആമീന്‍ അഷ്‌റഫിന്റെ നേതൃത്വത്തിലായിരുന്നു കയേറ്റ ശ്രമം. കെ എസ് യുവില്‍ പുനസംഘടന നടക്കാത്തത് ചോദ്യം ചെയ്തത് വാക്കു തര്‍ക്കമാകുകയും കയ്യേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. അഞ്ച് വര്‍ഷമായി കെ എസ് യുവില്‍ പുനസംഘടന നടക്കാത്തതില്‍ സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായ അതൃപ്തിയുണ്ട്.

Related posts