പൊതുവേദിയില്‍ ഛായാഗ്രാഹകന്‍ ചുംബിച്ചു; ഞെട്ടലോടെ കാജല്‍

Chota K Naidu Kisses Kajal

കവചം എന്ന സിനിമയുടെ ടീസര്‍ റിലീസ് ചടങ്ങില്‍ നടി കാജല്‍ അഗര്‍വാളിനെ ഛായാഗ്രാഹകന്‍ ചുംബിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഛായാഗ്രാഹകന്‍ ഛോട്ടാ കെ. നായിഡുവിന്റെ പെട്ടന്നുണ്ടായ പ്രതികരണത്തില്‍ കാജലും ഞെട്ടിപ്പോയി. നടിയുടെ മുഖത്ത് ആ അതൃപ്തി കാണാനുമുണ്ടായിരുന്നു.
തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയായിരുന്നു കാജള്‍. അതിനിടെ ഛോട്ടാ കെ. നായിഡുവിന്റെ പേര് പറഞ്ഞപ്പോള്‍ അദ്ദേഹം അപ്രതീക്ഷിതമായി കാജലിന്റെ കവിളില്‍ ചുംബിച്ചു. നായിഡുവിന്റെ പ്രവൃത്തിയില്‍ കാജല്‍ അതൃപ്തി കാണിച്ചില്ലെങ്കിലും ചടങ്ങിനെത്തിയവരില്‍ പലരും അദ്ദേഹത്തിനെ ശക്തമായി വിമര്‍ശിച്ചു. സാമൂഹിക മാധ്യമങ്ങളിലും നായിഡുവിനെതിരേ ശകാര വര്‍ഷമാണ് ഉയരുന്നത്. അവസരം കിട്ടിയപ്പോള്‍ ഛോട്ടാ അത് ഉപയോഗിച്ചു എന്നാണ് ആരാധകരുടെ ഇടയില്‍ നിന്നുള്ള വിമര്‍ശനം.
സംഭവം വിവാദമായതോടെ നായിഡു വിശദീകരണവുമായി രംഗത്തെത്തി. ‘മെഹ്റീനെ (മെഹ്റീന്‍ കൗര്‍ ) കാജല്‍ ചുംബിച്ചു. അപ്പോള്‍ സംഗീത സംവിധായകന്‍ തമന്‍ പറഞ്ഞു, എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്ന്. എന്തുകൊണ്ട് എനിക്കും അങ്ങനെ ചെയ്തൂ കൂടാ. അതുകൊണ്ട് ഞാന്‍ കാജലിനെ ചുംബിച്ചു’- നായിഡു പറഞ്ഞു.

share this post on...

Related posts