മുഖം തിളങ്ങാൻ ചോക്ലേറ്റ് ഫേസ് മാസ്ക്!

Image result for chocolate face mask

രുചിയുടെ കാര്യത്തിൽ മാത്രമല്ല ചർമസംരക്ഷണത്തിൻ്റെ കാര്യത്തിലും ധാരാളം ഗുണങ്ങൾ നൽകുന്ന ഒന്നാണ് ചോക്ലേറ്റ്. ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുകൾ നിരവധിയായി അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ഫ്രീ റാഡിക്കലുകളിൽ നിന്നും സംരക്ഷണം നൽകുകയും ചർമ്മത്തിൻ്റെ കേടുപാടുകളെ പരിഹരിക്കുകയും ചെയ്യുന്നു. ഇതിലെ മറ്റൊരു പ്രധാനപ്പെട്ട വസ്തുവാണ് തേൻ. ഡാർക്ക് ചോക്ലേറ്റിനോടൊപ്പം ചേർത്ത് ഇത് പ്രയോഗിക്കുന്നത് നിങ്ങളുടെ മുഖത്തിന് സ്വാഭാവിക തിളക്കം നൽകും.ചോക്ലേറ്റും തേനും ചേർത്ത ഫെയ്സ് മാസ്ക്ക് തയ്യാറാക്കാനായി ഒരു പാത്രത്തിൽ ¼ കപ്പ് ഉരുക്കിയ ഡാർക്ക് ചോക്ലേറ്റ്, 1 ടീസ്പൂൺ തേൻ, കുറച്ച് തുള്ളി നാരങ്ങ നീര് എന്നിവയോടൊപ്പം ചേർത്ത് മിക്സ് ചെയ്യുക.

Image result for chocolate face mask

നന്നായി കലർത്തിയ ശേഷം മുഖത്തും കഴുത്തിലും ഈ പേസ്റ്റ് പുരട്ടുക. ഇത് 15 മിനിറ്റ് മുഖത്ത് പുരട്ടി നിങ്ങളുടെ മുഖത്ത് വൃത്താകൃതിയിൽ മസാജ് ചെയ്യുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. മുൾടാണി മിട്ടിയുടെ ഉപയോഗം ചർമ്മത്തിൽ നിന്ന് അധിക എണ്ണമത്തെ വേർതിരിച്ചെടുക്കുകയും നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്ത് പുറംതള്ളുകയും ചെയ്തുകൊണ്ട് പുതുമ നൽകുന്നു.1/2 കപ്പ് ഉരുകിയ ഡാർക്ക് ചോക്ലേറ്റ്, 2 ടേബിൾസ്പൂൺ മുൾട്ടാണി മിട്ടിയോടൊപ്പം ചേർത്ത് ചേർത്ത് രണ്ട് ചേരുവകളും നന്നായി ഇളക്കുക. പേസ്റ്റ് മുഖത്ത് അത് പുരട്ടി ഉണങ്ങിക്കഴിഞ്ഞാൽ കഴുകി മൃദുവായ തൂവാലകൊണ്ട് തുടച്ച് ചർമ്മം വരണ്ടതാക്കി മാറ്റുക. മാസ്ക്ക് ബാക്കിയുണ്ടെങ്കിൽ പിന്നീടുള്ള ഉപയോഗത്തിനായി ഒരു കണ്ടെയ്നർ ഇത് സൂക്ഷിച്ചു വയ്ക്കാം.

Image result for chocolate face mask

അതുപോലെ തന്നെ തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ നിർജീവ കോശങ്ങളെ അലിയിച്ചു കളയുകയും നിങ്ങളുടെ സുഷിരങ്ങളെ ശക്തമാക്കുകയും ചെയ്യുന്നു. ചോക്ലേറ്റും തൈരും ചേർന്ന ഫേസ്മാസ്ക്ക് തയ്യാറാക്കാൻ, ഈ ഘട്ടങ്ങൾ പാലിക്കുക ആദ്യം അഞ്ച് ക്യൂബ് ഡാർക്ക് ചോക്ലേറ്റ് ഉരുക്കിയെടുക്കുക, ഇതിലേക്ക് 1 1/2 ടീസ്പൂൺ തൈര് ചേർത്ത് നന്നായി ഇളക്കുക. തുടർന്ന് 1 ടേബിൾ സ്പൂൺ കടലമാവും ചേർത്ത് കൂട്ടിയോജിപ്പിക്കാം. നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിനു ശേഷം, മാസ്ക് സ്‌ക്രബ് ചെയ്ത് കഴുകി കളയുക. പാലിന്റെയും ക്രീമിന്റെയും പോഷകഗുണങ്ങൾ ചർമ്മത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നതിൽ നിന്നും ചർമം അധികം വരണ്ടുപോകുന്നതിൽ നിന്നും സംരക്ഷിക്കുന്നു.

Related posts