ചോക്ലേറ്റ് കപ്പ് കേക്ക് വീട്ടില്‍ തയ്യാറാക്കാം

തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍…

മൈദ 200 ഗ്രാം
ബട്ടര്‍ 200 ഗ്രാം
പഞ്ചസാര പൊടിച്ചത് 200 ഗ്രാം
മുട്ട 6 എണ്ണം
ബേക്കിംഗ് പൗഡര്‍ 1 ടീസ്പൂണ്‍
വാനില എസ്സന്‍സ് 1 ടേബിള്‍സ്പൂണ്‍
ചോക്ലേറ്റ് പൗഡര്‍ 3 ടീസ്പൂണ്‍
പാല്‍ 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം…

ആദ്യം മുട്ടയുടെ മഞ്ഞയും വെള്ളയും വേര്‍തിരിക്കണം. ശേഷം വെള്ള നന്നായി ബീറ്റ് ചെയ്ത് മാറ്റി വയ്ക്കാം. മൈദയും ബേക്കിംഗ് പൗഡറും യോജിപ്പിച്ച് അരിച്ച് മാറ്റി വയ്ക്കാം.
ഇനി ഒരു കുഴിഞ്ഞ പാത്രത്തില്‍ ബട്ടറും പഞ്ചസാരയും മുട്ടയുടെ മഞ്ഞയും നന്നായി ബീറ്റ് ചെയ്ത് എടുക്കാം. ശേഷം പാലും വാനില എസ്സെന്‍സും ചേര്‍ത്ത് കൊടുക്കാം. ശേഷം മൈദ കുറച്ച് കുറച്ചായി ചേര്‍ത്ത് ബീറ്റ് ചെയ്ത് എടുക്കാം. ചോക്ലേറ്റ് പൊടി ചേര്‍ക്കുക. അവസാനം മുട്ടയുടെ വെള്ള ചേര്‍ക്കാം. ഇത് ചേര്‍ക്കുമ്പോള്‍ ബീറ്റ് ചെയ്യാന്‍ പാടില്ല. കേക്ക് മിക്‌സ് റെഡിയായി…ഇനി ഇത് ബേക്ക് ചെയ്യാം. 180 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്ത് 20 മിനിറ്റ് ബേക്ക് ചെയ്യാം. അടിപൊളി ചോക്ലേറ്റ് കപ്പ് കേക്ക് തയ്യാറായി…

കടപ്പാട്- NEENU SAMSON

share this post on...

Related posts