ഇന്ത്യ-ചൈന അതിര്‍ത്തിയിലെ മനോഹരമായ ചിത്കുല്‍ ഗ്രാമം

മുദ്ര നിരപ്പില്‍ നിന്നും 3450 മീറ്റര്‍ ഉയരത്തിലുള്ള ചിത്കുല്‍ എന്ന മനോഹര ഗ്രാമം ഇന്ത്യ-ചൈന അതിര്‍ത്തിയിലായാണ് സ്ഥിതി ചെയ്യുന്നത്. രണ്ടു മലനിരകള്‍ക്കിടക്കു ബാസ്പ നദിയുടെ കരയിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

Image result for chitkul village

എണ്ണൂറ് പേരോളം മാത്രമാണ് ഇവിടെ താമസക്കാരായി ഉള്ളത്. പുരാതന ഐതിഹ്യങ്ങളില്‍ ചിത്കുലിലെ നിവാസികളെ കിന്നരാസ് എന്നാണ് വിളിച്ചിരുന്നത്. ഇതിനര്‍ത്ഥം ദൈവങ്ങളും മനുഷ്യരും തമ്മിലുള്ള പാതിവഴിയെന്നാണ്. ഇവിടുത്തെ മനുഷ്യര്‍ വളരെ സത്യസന്ധരാണ്, ശാന്തരും. വികസനം അത്രമേലൊന്നും ഈ നാട്ടിലേക്ക് കടന്നു ചെന്നിട്ടില്ല. ബി.എസ്.എന്‍.എല്‍ ടവര്‍ മാത്രമാണ് വികസനത്തിന്റേതായ ആകെയുള്ള അടയാളം. ആകെ 600 താഴെമാത്രം ജനസംഖ്യുള്ള ഈ നാട്ടിലെ മനുഷ്യര്‍ താമസിക്കുന്നത് മരവും ഓടും കൊണ്ടുനിര്‍മ്മിച്ച വീടുകളിലാണ്. ടിന്‍ ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂരയുള്ള പുതിയ നിര്‍മ്മിതികളും ചിലയിടങ്ങളില്‍ കാണാം.

Image result for chitkul village

കിന്നര്‍ കൈലാസ പരിക്രമം അവസാനിക്കുന്നതും ഇവിടെയാണ്. ചിത്കുലിനപ്പുറത്തേക്കുള്ള റോഡ് ടിബറ്റ് അതിര്‍ത്തിയായ ഡുംതിയിലേക്കു പോകുന്നു. ലോകത്തിലെ ഏറ്റവും മികച്ച ജൈവ ഉരുളക്കിഴങ്ങ് ചിത്കുലിലാണ് ഉത്പ്പാദിപ്പിക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും മികച്ചതും വളരെ ചെലവേറിയതുമാണ്.മതിദേവിയുടെ പ്രധാന ക്ഷേത്രമാണ് ഗ്രാമത്തിലെ മറ്റൊരു ആകര്‍ഷണം. ഇതിന് ഏകദേശം 500 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് പറയുന്നത്.

share this post on...

Related posts