നടയടച്ചിടാന്‍ തന്ത്രിയ്ക്ക് എന്ത് അധികാരം – മുഖ്യമന്ത്രി

pinarayi33-700x357_1_1

pinarayi33-700x357_1_1

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശം വിഷയത്തില്‍ സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിച്ചാല്‍ നടയടച്ചിടാന്‍ തന്ത്രിയ്ക്ക് എന്ത് അധികാരം എന്ന് ആഞ്ഞടിച്ച് മുഖ്യമന്ത്രി. ശബരിമലയിലെ പൂജാദികര്‍മങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം മാത്രമേ തന്ത്രിക്കുള്ളു എന്നും ഭരണപരമായ നടപടികള്‍ എടുക്കാന്‍ അവകാശം ദേവസ്വം ബോര്‍ഡിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

വിശ്വാസികളുടെ ശബരിമല പ്രവേശനം താഴുകയല്ല വേണ്ടതെന്നും അവരെ പ്രവേശിപ്പിക്കുക എന്ന കടമയാണ് നിറവേറ്റേണ്ടത് എന്നും ബോര്‍ഡിനും തന്ത്രിയ്ക്കുമുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെതാനെന്നും അതില്‍ മറ്റാര്‍ക്കും അവകാശമില്ല എന്നും ദേവസ്വം ബോര്‍ഡിന്റെ പണം സര്‍ക്കാര്‍ എടുക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്നും മുഖ്യമന്ത്രി തുറന്ന് പറഞ്ഞു .

share this post on...

Related posts