ചിക്കന്‍ അനാര്‍ക്കലി കഴിക്കാം

ആവശ്യമായ സാധനങ്ങള്‍

ഇഞ്ചി – ഒരു സ്പൂണ്‍ (അരിഞ്ഞത്)

വെളുത്തുള്ളി – രണ്ട് സ്പൂണ്‍ (അരിഞ്ഞത്)

തക്കാളി – രണ്ട് സ്പൂണ്‍ (അരിഞ്ഞത്) + രണ്ട് കഷ്ണം

പച്ചമുളക് – രണ്ട് (അരിഞ്ഞത്)

സവാള – രണ്ട് ടീസ്പൂണ്‍

കസ്തൂരി മേത്തി – ആവശ്യത്തിന്

മുളക് പൊടി – ഒരു സ്പൂണ്‍

കുരുമുളക് പൊടി – 1/2 സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

ഖരം മസാല – 1/2 സ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/2 സ്പൂണ്‍

തൊണ്ടന്‍ മുളക് – രണ്ട് എണ്ണം

പാം ഓയില്‍ – 50 ഗ്രാം

ചിക്കന്‍ – 300 ഗ്രാം

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് പാം ഓയില്‍ ഒഴിക്കുക. സവാള, വെളുത്തുള്ളി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത് എന്നിവ അതിലേക്ക് ഇടുക. അതിനുശേഷം കസ്തൂരി മേത്തി, തക്കാളി അരിഞ്ഞതും അതിലേക്ക് ചേര്‍ത്ത് വഴറ്റുക. അതിനുശേഷം അതിലേക്ക് 300 ഗ്രാം ചിക്കന്‍ ഇട്ട് ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക, മഞ്ഞള്‍പ്പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാലയും ഒരു നുള്ള്. രണ്ട് തൊണ്ടന്‍ മുളക് തുടങ്ങിയവയും വേണം. തക്കാളിയുടെ രണ്ട് കഷ്ണം ആവാം. പാകത്തിന് വെള്ളം. അഞ്ച് മിനിട്ട് വേവിക്കുക. ചിക്കന്‍ അനാര്‍ക്കലി റെഡി.

share this post on...

Related posts