അത്താഴത്തിനു ശേഷം ഒരു ഗ്രാമ്പൂ ചവയ്‌ക്കൂ

Benefits Of Clove: How To Make Clove Tea For Weight Loss, Immunity And  Diabetes Management - NDTV Food

ഭക്ഷണങ്ങളിൽ ഉപയോഗിയ്ക്കുന്ന പല മസാലകൾക്കും ആരോഗ്യ പരമായ ഗുണങ്ങൾ ഏറെയാണ്. അത്തരത്തിലുള്ള ഒന്നാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ അഥവാ ക്ലോവ്‌സ്. ഭക്ഷണത്തിന് രുചിയും ഗുണവും മണവും നൽകുക മാത്രമല്ല, മറ്റേറെ ആരോഗ്യപരമായ ഗുണങ്ങളും ഇത് നൽകുന്നു.പ്രത്യേകിച്ചും രാത്രിയിൽ അത്താഴശേഷം ഒരു ഗ്രാമ്പൂ ചവച്ചരച്ചു കഴിയ്ക്കുന്നത് പല ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നു. കൊളസ്‌ട്രോൾ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള നല്ലൊരു മരുന്നാണിത്. പ്രമേഹത്തെ തടയുവാൻ സഹായിക്കുന്ന ഗ്രാമ്പൂവിൽ കാണപ്പെടുന്ന പ്രധാന സംയുക്തമാണ് നൈജറിസിൻ. ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കോശങ്ങളെ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിനായും ഇത് സഹായിക്കുന്നു.

7 Clove Recipe Ideas to Keep You Warm this Winter

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇത് ഏറെ നല്ലതാണ്. ഇതു പോലെ രക്തത്തിലെ പഞ്ചസാരയുടെ തോതു കുറയ്ക്കാനും ഗുണം നൽകുന്ന ഒന്നാണ് കരയാമ്പൂവയറിൽ ഉണ്ടാകുന്ന അൾസർ കുറയ്ക്കാൻ സഹായിക്കുന്ന ചില സംയുക്തങ്ങൾ ഗ്രാമ്പൂവിൽ കാണപ്പെടുന്നു. അതിൽ പ്രധാനമാണ് ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന എണ്ണ. ഈ എണ്ണ ഗ്യാസ്ട്രിക് മ്യൂക്കസിന്റെ കനം വർദ്ധിപ്പിക്കുകയും അതുവഴി ഏതെങ്കിലും തരത്തിലുള്ള അൾസർ ഉണ്ടാകുന്നതിൽ നിന്ന് ആമാശയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.ഇത് വയറിലെ ആസിഡുകളെ പുറന്തള്ളുകയും അങ്ങനെ അസ്വസ്ഥതകൾ കുറയ്ക്കുകയും ചെയ്യും. വയറുവേദനക്കും ഗ്രാമ്പൂ നല്ലതാണ്.. ക്യാൻസറിനെ തടയാൻ സഹായിക്കുവാൻ ഗ്രാമ്പൂവിൽ അടങ്ങിയിട്ടുള്ള പ്രധാന ഘടകമാണ് യൂജെനോൾ.ഇതിലെ ഓയിലിന് ആന്റിഓക്‌സിഡന്റ് ഗുണമുണ്ട്.

The Health Benefits of Cloves - HubPages

കൂടാതെ, വീക്കം തടയുവാനും ഈ ആന്റിഓക്‌സിഡന്റുകൾ നിങ്ങളെ സഹായിക്കുന്നതാണ്. പ്രായക്കൂടുതൽ തോന്നുന്നത് തടയാൻ ഇതിലെ ആന്തോസയാനിൻ, ക്വർസെറ്റിൻ തുടങ്ങിയവയ്ക്കാകും. ഗ്രാമ്പൂ കഴിയ്ക്കുന്നത് ലൈംഗികോത്തേജനം വർദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ്. രാത്രിയിൽ അത്താഴ ശേഷം കഴിയ്ക്കുന്നത് തടി കുറയ്ക്കാൻ ഏറെ നല്ലതാണ്. ശരീരത്തിന്റെ ചൂടു വർദ്ധിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ കൊഴുപ്പു നീക്കാൻ സഹായകമായ ഒന്നു തന്നെയാണ് ഗ്രാമ്പൂ. രാത്രിയിൽ ദഹനം കൃത്യമായി നടക്കാത്തതാണ് വയർ ചാടാനും തടി കൂടാനുള്ള പ്രധാന കാരണം. ഇതിനുള്ള ഏറ്റവും നല്ല പരിഹാരമാണിത്. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും ദഹനം മെച്ചപ്പെടുത്തിയുമെല്ലാമാണ് തടി കുറയ്ക്കാൻ സഹായിക്കുന്നത്. ശരീരത്തിലെ ടോക്‌സിനുകൾ നീക്കിയും ഇത് ഈ ഗുണം നൽകും.

Related posts