ചെറുപയര്‍ കട്ട്‌ലറ്റ് ഒരുക്കാം

ചേരുവകള്‍

ചെറുപയര്‍ – ഒരു കപ്പ്
സവാള – 1
പച്ചമുളക് – രണ്ടോ മൂന്നോ
ഇഞ്ചി – ചെറിയ കഷണങ്ങള്‍
ഓയില്‍, ഉപ്പ് ആവിശ്യത്തിന്
മുളക്‌പൊടി – അര സ്പൂണ്‍
ഗരം മസാല – അര സ്പൂണ്‍
മുട്ട – 2
ബ്രെഡ് പൊടി- ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെറുപയര്‍ കുതിര്‍ത്ത് വക്കുക..
ഒരു മിക്‌സിയുടെ ജാറില്‍ ചെറുപയര്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ നല്ല മയത്തില്‍ അരച്ചെടുക്കുക. ഒരു ബൗളില്‍ അരച്ചെടുത്ത പയറില്‍ ബ്രെഡും മുട്ടയും ഓയിലും ഒഴികെ ബാക്കി എല്ലാ ചേരുവകളും മിക്‌സ് ചെയ്യുക. കട്‌ലറ്റിന്റെ ആകൃതിയില്‍ കയ്യില്‍ പരത്തി എടുക്കുക. മിക്‌സ് ലൂസായി എന്ന് തോന്നുവാണെങ്കില്‍ മാത്രം ഒരു pottattoപുഴുങ്ങി ചേര്‍ക്കാം. shape ചെയ്ത കൂട്ട് മുട്ടയില്‍ മുക്കി ബ്രെഡ് പൊടി കവര്‍ ചെയ്ത് ചൂടായ എണ്ണയില്‍ തീ കുറച്ച് വറുത്തെടുക്കുക ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ പൊട്ടിപോകാന്‍ സാധ്യതയുണ്ട്

share this post on...

Related posts