കുടിവെള്ളം നല്‍കാമെന്നു കേരളം; വേണമെന്ന് സ്റ്റാലിന്‍, വേണ്ടെന്നു പളിനസ്വാമി, തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു

ചെന്നൈ: രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്‌നാടിനു ട്രെയിന്മാര്‍ഗം കുടിവെള്ളം എത്തിച്ചുനല്‍കാന്‍ സന്നദ്ധതയറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. വരള്‍ച്ച നേരിടാന്‍ വെള്ളം നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനത്തില്‍ തമിഴ്‌നാട് ഇന്നു തീരുമാനം അറിയിക്കും. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ചര്‍ച്ച ചെയ്തതിനുശേഷം മറുപടി നല്‍കുമെന്ന് മരാമത്ത് വകുപ്പ് മന്ത്രി വേലു മണി അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ മാര്‍ഗം 20 ലക്ഷം ലീറ്റര്‍ വെള്ളം എത്തിച്ചു നല്‍കാമെന്നായിരുന്നു കേരളത്തിന്റെ വാഗ്ദാനം. ഇക്കാര്യം തമിഴ്‌നാട് നിരസിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
ഇത് തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ബന്ധപെട്ട വകുപ്പുകളുടെ യോഗം തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തത്. നിലവിലെ സാഹചര്യത്തില്‍ തല്‍ക്കാലം പുറത്തു നിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട്. അതിനിടെ സഹായ വാഗ്ദാനം ചെയ്ത കേരള മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ജലക്ഷാമം നേരിടാന്‍ കേരളവുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയാറാകണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
അതേസമയം, വരള്‍ച്ച രൂക്ഷമായതോടെ ചെന്നൈയിലെ സ്വകാര്യ സ്‌കൂളുകള്‍ പൂട്ടി തുടങ്ങി. ചെറിയ ക്ലാസുകളും നഴ്‌സറികളുമാണ് പൂട്ടുന്നത്. വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് വിദ്യഭ്യാസമന്ത്രി വ്യക്തമാക്കിയതോടെയാണു സ്വകാര്യ സ്‌കൂളുകളുടെ നടപടി. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതു സംബന്ധിച്ച് അടുത്ത ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നാണു സൂചന.

Seemore:  ഫാൻ ഫുൾ സ്പീഡിലിട്ട് ഉറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കാം

തിരുവനന്തപുരത്തുനിന്നു ചെന്നൈയിലേക്കു ട്രെയിന്മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരളത്തിന്റെ സഹായ വാഗ്ദാനം.
അതേസമയം, കേരള മുഖ്യമന്ത്രി പിണറായി വിജയനു നന്ദിയറിയിച്ചു തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെയുടെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന് രംഗത്തുവന്നു. കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ തമിഴ്‌നാട് സര്ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Seemore: റിയാലിറ്റി ഷോകളില്‍ കുട്ടികളെ ചുമ്മാ തുളളിക്കണ്ടന്നു കേന്ദ്രം

അതിനിടെ നഗരത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഇന്നലെ ഭേദപ്പെട്ട മഴ കിട്ടി.
ചെന്നൈ നഗരത്തിലെ സ്‌കൂള്‍ അസംബ്ലിയിലെ ഇപ്പോഴത്തെ പ്രധാന ഇനം ഇതാണ്. ആകെയുള്ള വെള്ളം കരുതി ഉപയോഗിക്കണമെന്നുള്ള നിര്‍ദേശം. ഉപദേശത്തിനപ്പുറത്തു മുന്‍കരുതലായി ടാപ്പുകളെല്ലാം പൂട്ടികഴിഞ്ഞു. കുട്ടികള്‍ക്ക് വെള്ളം ഒഴിച്ചു കൊടുക്കാന്‍ ജീവനക്കാരിയെ നിര്‍ത്തിയിരിക്കുന്നു. സ്‌കൂള്‍ വിട്ടുമടങ്ങുമ്പോള്‍ കുട്ടികള്‍ കയ്യില്‍ കരുതിയ ബോട്ടിലുകളില്‍ വെള്ളവുമായാണ് പോകുന്നത്. ഉപയോഗം കൂടുന്നത് സ്‌കൂള്‍ അധികൃതര്‍ക്കും തലവേദനയായിട്ടുണ്ട്.
സ്വകാര്യ സ്‌കൂളുകളും ക്രഷുകളും പലയിടത്തും പൂട്ടിതുടങ്ങി. ചിലയിടങ്ങളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തി. വെള്ളം നല്‍കാനാവില്ലെന്ന് വിദ്യഭ്യാസ മന്ത്രി തീര്‍ത്തുപറഞ്ഞതോടെ മറ്റുമാര്‍ഗമില്ലെന്നാണ് സ്വകാര്യ സ്‌കൂളുകളുടെ നിലപാട്.

share this post on...

Related posts