ഫോട്ടോ അപ്ലോഡിങ്ങില്‍ മാറ്റങ്ങളുമായി ഇന്‍സ്റ്റാഗ്രാം

പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് ഇന്‍സ്റ്റാഗ്രാം. ഇന്‍സ്റ്റാഗ്രാം അള്‍ട്രാ-ടോള്‍ 9:16 ഫോട്ടോകള്‍ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ ഇന്‍സ്റ്റാഗ്രാം പരീക്ഷിക്കുമെന്നാണ് ഇന്‍സ്റ്റാഗ്രാം അറിയിച്ചത്. പ്രതിവാര ആസ്‌ക് മി എനിതിംഗ് പരിപാടിയില്‍ ഇന്‍സ്റ്റാഗ്രാം സിഇഒ ആദം മൊസേരി പുതിയ പരീക്ഷണത്തെ കുറിച്ച് പറഞ്ഞത്. നിലവില്‍ ഫോട്ടോകള്‍ ക്രോപ്പ് ചെയ്താല്‍ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകള്‍ വരുന്നതോടെ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ സ്‌ക്രീന്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വിഷ്വല്‍ കാണാന്‍ കഴിയും.

വീഡിയോകള്‍ക്കൊപ്പം ഇന്‍സ്റ്റാഗ്രാം ഫീഡിന്റെ പുതിയ സൈസ് സ്‌ക്രീന്‍ പതിപ്പ് ഉള്‍പ്പെടുന്ന ആപ്ലിക്കേഷനില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നും ആദം മൊസേരി പറഞ്ഞു. വീഡിയോകള്‍ക്ക് മാത്രമല്ല, ഫോട്ടോകള്‍ക്ക് ഈ സ്‌ക്രീന്‍ അനുഭവം കൂടുതല്‍ രസകരവും ആകര്‍ഷകവുമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. പുതിയ ഫീഡ് പോസ്റ്റുകളുടെ അടിയിലേക്ക് ഓവര്‍ലേ ഗ്രേഡിയന്റുകള്‍ ചേര്‍ക്കുന്നുണ്ട്. ഇതോടെ ടെക്സ്റ്റ് വായിക്കാന്‍ എളുപ്പമാകും.

ടിക്ടോക്കിലേത് പോലെ മാറ്റങ്ങളായിരുന്നു ഇന്‍സ്റ്റാഗ്രാം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഫുള്‍ നടത്താനിരുന്ന ആപ്പാണ് ഇന്‍സ്റ്റഗ്രാം. പ്രതിഷേധങ്ങളെ തുടര്‍ന്നാണ് മെറ്റ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരിക്കുന്നു. ഈ ആശയങ്ങളില്‍ നിന്ന് പിന്മാറുന്നുണ്ടെങ്കിലും പുതിയ ആശയങ്ങളും ഫീച്ചറുകളുമായി ഇന്‍സ്റ്റാഗ്രാം ടീം അറിയിച്ചിരുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് പല പ്രമുഖ വ്യക്തികളും ടിക് ടോക്കിനെ പോലെ ഇന്‍സ്റ്റഗ്രാം അനുകരിക്കുന്നത് അവസാനിപ്പിക്കണമെന്നും പഴയ ഇന്‍സ്റ്റാഗ്രാമിനെ തിരികെ തരൂ എന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ ഈ പ്രധാന പിന്‍മാറ്റം നടന്നതെന്ന് റിപ്പോര്‍ട്ടുകള് സൂചിപ്പിക്കുന്നു. മെറ്റാ അതിന്റെ ആദ്യത്തെ ത്രൈമാസ വരുമാന ഇടിവ് റിപ്പോര്‍ട്ട് ചെയ്തതും അടുത്ത ഇടയ്ക്കാണ്.

Related posts