പെരുന്നാള്‍; സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക്

തിരുവനന്തപുരം: റംദാന്‍ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ആറിലേക്കു മാറ്റാന്‍ തീരുമാനിച്ചു. നേരത്തെ ഒന്നിനു തുറക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ വരുന്ന പെരുന്നാള്‍ അവധികള്‍ കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം.
മധ്യവേനലവധിക്കു ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നതു നീട്ടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സര്‍ക്കാരിനു കത്തുനല്‍കിയിരുന്നു. നേരത്തെ ആറിലേക്കു മാറ്റിയെന്ന മട്ടിലുള്ള സമൂഹമാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

 

share this post on...

Related posts