ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നു: അഞ്ച് ദിവസം മഴ തുടരും

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്ക ടലിൽ രൂപപ്പെട്ട ന്യുനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യുന മർദ്ദമായും നാളെ ( മെയ്‌ 8) വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ച് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചുഴിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് മെയ് 10 ഓടെ വടക്കൻ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്ത് എത്തിച്ചേരാനാണ് സാധ്യത.

സംസ്ഥാനത്ത് കാറ്റിന്റെ ഗതി മുറിവ് കാരണം അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

Related posts