ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന് ആദ്യ തോല്‍വി

DrbypEqWwAEdvIn

DrbypEqWwAEdvIn

ടൂറിന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസിന് ആദ്യ തോല്‍വി. യുവന്റസിന്റെ മൈതാനത്ത് ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടുഗോള്‍ തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയക്കൊടി പാറിച്ചു. ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം 65-ാം മിനുറ്റില്‍ ബെനൂച്ചിയുടെ ലോംഗ് പാസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വണ്ടര്‍ വോളിയില്‍ യുവന്റസ് മുന്നിലെത്തിയിരുന്നു.

‘ അത് കോഹ്ലിയുടെ കൈകളില്‍ ഭദ്രം… രോഹിത് വേണ്ട ‘ – നെഹ്‌റ

എന്നാല്‍ അവസാന നിമിഷം പിറന്ന രണ്ട് ഗോളില്‍ യുവന്റസിനെ സ്വന്തം മൈതാനത്ത് യുണൈറ്റഡ് മറിച്ചിടുകയായിരുന്നു. മനോഹരമായ ഫ്രീ കിക്കില്‍നിന്ന് 86-ാം മിനുറ്റില്‍ സ്പാനിഷ് താരം മാറ്റ യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു. മൂന്നു മിനുറ്റുകളുടെ ഇടവേളയില്‍ യുവന്റസ് പ്രതിരോധതാരം അലക്സ് സാന്റോയുടെ പിഴവില്‍ നിന്നുള്ള സെല്‍ഫ് ഗോളില്‍ യുണൈറ്റഡ് വിജയഗോള്‍ കണ്ടെത്തുകയായിരുന്നു. ആഷ്ലിയുടെ ഫ്രീകിക്കാണ് ഗോളിലേക്ക് വഴിതുറന്നത്. സീസണിലെ ആദ്യ പരാജയം നേരിട്ടെങ്കിലും ഒമ്പത് പോയിന്റുള്ള യുവന്റസ് തന്നെയാണ് ഗ്രൂപ്പി എച്ചില്‍ ഒന്നാമത്. എന്നാല്‍ ജയത്തോടെ ഏഴു പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയരാന്‍ യുണൈറ്റഡിനായി.

share this post on...

Related posts