ചാമ്പ്യന്‍സ് ലീഗ് : യുവന്റസ് ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും

uefa-football
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇറ്റാലിയന്‍ ടീം യുവന്റസ് ക്രിസ്റ്റ്യാനോയുടെ മുന്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും. യുണൈറ്റഡിനെതിരെ ക്രിസ്റ്റ്യാനോ ഇന്നു പന്തു തട്ടുമ്പോള്‍ മുന്‍ ക്ലബ് യുവെന്റസിനെതിരെ ഗോളടിക്കാന്‍ കോപ്പുകൂട്ടി പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിരയിലുണ്ടാകും.

രണ്ട് ആഴ്ച മുന്‍പ് യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫഡില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പൗലോ ഡിബാലയുടെ ഗോളില്‍ 10നു യുവെന്റസാണ് വിജയം കണ്ടത്. സ്വന്തം തട്ടകത്തിലേറ്റ തോല്‍വിക്ക് പകരം വീട്ടാനാണ് മാഞ്ചസ്റ്ററിന്റെ ശ്രമം. ഇന്നു ജയിച്ചാല്‍ തുടര്‍ച്ചയായി നാലാം ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി യുവെന്റസിനു പ്രീ ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിക്കാം. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലേക്കു കടക്കാന്‍ യുണൈറ്റഡിനു സമനിലയെങ്കിലും അനിവാര്യമാണ്. മറ്റ് മത്സരങ്ങളില്‍ കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോ ബൂട്ട് കെട്ടിയ റയല്‍ മാഡ്രിഡ് ഇന്ന് വിക്ടോറിയ പ്ലാസാനെയും സി.എസ്.കെ.എ. മോസ്‌കോ, എ.എസ്. റോമയെയും വലന്‍സിയ യങ് ബോയ്സിനെയും മാഞ്ചസ്റ്റര്‍ സിറ്റി ഷാക്തര്‍ ഡോണറ്റ്ക്‌സിനെയും ഒളിമ്പിക് ലിയോണ്‍ ഹോഫനീമിനെയും നേരിടും.

share this post on...

Related posts