കുടുംബൈശ്വര്യത്തിനായി ഈ ക്ഷേത്രദര്‍ശനം

നരസിംഹ മൂര്‍ത്തീ ഭാവത്തിലുള്ള വിഷ്ണുവിന്റെ പ്രതിഷ്ഠയാണ് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ചാലയില്‍ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രത്യേകത.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഋഷീശ്വരന്‍മാര്‍ പര്‍ണശാലകള്‍ കെട്ടി തപസ് ചെയ്ത ഭൂമിയില്‍ പ്രതിഷ്ഠ നടത്തിയ ഭഗവാനെ കാണാന്‍ പര്‍ണ’ശാല’യും അന്വേഷിച്ചാണ് ആളുകള്‍ എത്തിയിരുന്നത്. ശാലയില്‍ എന്നത് വാമൊഴിയില്‍ ചാലയില്‍ എന്നായി തീര്‍ന്നു. മകരം 24 മുതല്‍ 3 ദിവസം നീണ്ടു നില്‍ക്കുന്നതാണ് പ്രധാന ഉത്സവം.
കിഴക്ക് ദര്‍ശനത്തോടു കൂടിയ നരസിംഹ മൂര്‍ത്തീ ഭാവത്തില്‍ വിഷ്ണു മുഖ്യപ്രതിഷ്ഠ. കുടുംബസമേതം ഭഗവാനെ തൊഴാന്‍ എത്തിയാല്‍ മനസ്സിലെ ഭയം ഇല്ലാകും എന്നാണ് വിശ്വാസം. ഉപദേവന്‍മാരായി അയ്യപ്പന്‍, ഭഗവതി, ജ്ഞാനദേവനായ ദക്ഷിണാ മൂര്‍ത്തി, ഗണപതി, ബ്രഹ്മരക്ഷസ്, നാഗം എന്നിവരും കുടികൊള്ളുന്നു.
നിത്യ നൈവേദ്യമുള്ള അപൂര്‍വം രക്ഷസ് പ്രതിഷ്ഠയാണ് ഇവിടെ. ദമ്പതി രക്ഷസ് എന്നും വിശ്വാസമുണ്ട്. ദാമ്പത്യ പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നങ്ങളും തീര്‍ക്കുന്നതിന് ദിനം പ്രതി ആളുകള്‍ എത്തുന്നുണ്ട്.
കല്ലൂര്‍ കണ്ണമ്പേത്ത് ഇല്ലത്ത് ഊരാള ക്ഷേത്രങ്ങളിലെ 4 ക്ഷേത്രങ്ങളില്‍ ഒന്നാണിത്. നിത്യപൂജ മുടങ്ങുന്ന ഘട്ടത്തില്‍ 1980 മുതല്‍ ക്ഷേത്ര സമിതി ഏറ്റെടുത്തു. അതിന് ശേഷമാണ് അയ്യപ്പന്‍, ദക്ഷിണാ മൂര്‍ത്തി, ഭഗവതി പ്രതിഷ്ഠ നടക്കുന്നത്.

https://goo.gl/maps/b3q18UuXGtbaXKWo6

Related posts