കശുവണ്ടിയുടെ ആയുഃവേദ പ്രയോഗങ്ങള്‍

ഫലം, കറ, മരപ്പട്ട എന്നിവയാണ് കശുവണ്ടിയുടെ ഔഷധ യോഗ്യമായ സസ്യഭാഗങ്ങള്‍. കശുവണ്ടിയുടെ ആയുഃവേദ പ്രയോഗങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം

കശുവണ്ടിപ്പരിപ്പ് വാതം ശമിപ്പിക്കും.
കശുവണ്ടിപ്പരിപ്പ് നിത്യേനെ ഉപയോഗിച്ചാല്‍ ശരീരശക്തി വര്‍ദ്ധിപ്പിക്കും.
കൃമിനാശത്തിന് കശുവണ്ടിത്തോടിലെ എണ്ണ ഉപയോഗിക്കുന്നു.
കശുവണ്ടിപ്പരിപ്പ് ഉപയോഗിച്ച് ഛര്‍ദ്ദി, അതിസാരം, ഗ്രഹണി എന്നിവയ്ക്കു ശമനം ഉണ്ടാകും.
കശുവണ്ടിപ്പരിപ്പ് താഴ്ന്ന രക്തസമ്മര്‍ദ്ദം, പ്രസവശേഷമുള്ള ക്ഷീണം എന്നിവയ്ക്ക് ശമനമുണ്ടാക്കും.
കശുവണ്ടി സിറപ്പ് ചുമ, ജലദോഷം എന്നിവയ്ക്ക് നല്ലതാണ്.
കശുവണ്ടിത്തോടില്‍ നിന്നെടുക്കുന്ന എണ്ണ കാല്‍ വിണ്ടുകീറലിന് നല്ല ലേപനമാണ്.
കശുമാങ്ങാ സത്ത് കോളറ, വൃക്കസംബന്ധ അസുഖം എന്നിവയ്ക്ക് ഉത്തമമാണ്.
കശുമാവിന്‍ തൈമുകുളവും ഇളം ഇലകളും ത്വക് രോഗശമനത്തിനുപയോഗിക്കുന്നു.

share this post on...

Related posts