ആന്തൂറിയം പരിപാലിക്കപ്പെടുമ്പോള്‍

പല രീതിയിലുള്ള ജൈവവളപ്രയോഗവും ആന്തൂറിയത്തിനായുണ്ട്. വളര്‍ച്ചയുടെ പ്രാരംഭദശയില്‍ പച്ചച്ചാണകം വെള്ളത്തില്‍ നന്നായി കലക്കി തെളി ഊറ്റിയെടുത്ത് രണ്ടാഴ്ചയിലൊരിക്കല്‍ ചെടികള്‍ക്ക് തളിച്ചുകൊടുക്കുന്നത് വളര്‍ച്ചയ്ക്ക് ഉപകരിക്കും. പച്ചച്ചാണകവും ഗോമൂത്രവുംകൂടി കലക്കിവച്ച്് അതില്‍നിന്ന് കുറച്ചെടുത്ത് 50 ഇരട്ടി വെള്ളംചേര്‍ത്തു നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. പച്ചച്ചാണകം വേപ്പിന്‍പിണ്ണാക്കുമായി ചേര്‍ത്ത് അഞ്ചുദിവസം പുളിപ്പിച്ചശേഷം വെള്ളവുമായി ചേര്‍ത്ത് നല്ലതുപോലെ നേര്‍പ്പിച്ച് ഇലകളിലും ചെടികളുടെ ചുവട്ടിലും തളിച്ചുകൊടുക്കുന്നത് ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഉപകരിക്കും.

share this post on...

Related posts