തടി കുറയ്ക്കാന്‍ ഏലയ്ക്ക വെള്ളം കുടിക്കൂ

ഏലം എന്ന കുഞ്ഞന്‍ ഔഷധ വിഭവം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അതേ!ശരീരഭാരം കുറയ്ക്കാന്‍ സഹായകമായ പ്രത്യേക പോഷകങ്ങളും അവശ്യ എണ്ണകളുടെ (essential oils) സവിശേഷതകളും ഈ സുഗന്ധവ്യഞ്ജനത്തില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ കത്തിച്ചു കളഞ്ഞു കൊണ്ട് ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ തടയുക മാത്രമല്ല, കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഗ്ലൂക്കോസ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

”ദഹന പ്രക്രിയയ്ക്ക് ഉത്തേജകം നല്‍കാനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കഴിവുള്ള ഏലയ്ക്കാ ശരീരത്തിലെ കൊഴുപ്പ് ഏറ്റവും ഫലപ്രദമായി കത്തിച്ചു കളയാന്‍ സഹായിക്കുന്നു” എന്ന് ഡി കെ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച ‘ഹീലിംഗ് ഫുഡ്‌സ്’ എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. നിങ്ങള്‍ക്ക് പലപ്പോഴും ദഹനക്കേടുകള്‍ അനുഭവപ്പെടുന്നതായും ഗ്യാസ് വന്ന് വയറ് വീര്‍ക്കുന്നതായും ഒക്കെ തോന്നാറുണ്ടെങ്കില്‍ ഇനി ദിവസവും ഏലയ്ക്ക വെള്ളം പതിവാക്കിയാല്‍ മതി. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനാരോഗ്യത്തിന് ഇത് വളരെയധികം ഗുണം ചെയ്യും. ആരോഗ്യകരമായ ദഹനപ്രക്രിയ നടക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

ദിവസവും അതിരാവിലെ ഏലക്കാ വെള്ളം കുടിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രണത്തിലാക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ദഹനപ്രക്രിയയെ എളുപ്പത്തില്‍ ആക്കുകയും അതോടൊപ്പം ആമാശയത്തിലെ ഗ്യാസ് ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തുകൊണ്ട് മികച്ച ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്ന ഏലയ്ക്ക വെള്ളം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

share this post on...

Related posts