പേൻ ശല്യം സഹിക്കാനാവുന്നില്ലേ? പരിഹാരമുണ്ട്!

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് തലയിലെ പേൻ ശല്യം. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ ഷാംപൂവും കണ്ടീഷറുമൊക്കെ എത്രതന്നെ ഉപയോഗിച്ചാലും ചിലപ്പോൾ ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞെന്നു വരില്ല. പേനിൻ്റെ ലക്ഷണങ്ങളുള്ള വ്യക്തികളുമായി വ്യക്തിഗത സമ്പർക്കങ്ങളിൽ ഏർപ്പെടുന്നത് വഴി വേഗത്തിൽ ഇത് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരാം. സാധാരണയായി ചെറിയ കുട്ടികളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇത് പെറ്റുപെരുകുകയും തലയിൽ ചൊറിച്ചിൽ അടക്കമുള്ള അസ്വസ്ഥതകൾ ഉണ്ടാക്കാനും തുടങ്ങുന്നു. മിക്കപ്പോഴും തലയോട്ടി, കഴുത്ത് അല്ലെങ്കിൽ തോളിൻ്റെ ഭാഗങ്ങളിൽ ഇതിൻ്റെ ഭാഗമായി ചുവന്ന കുരുക്കളും പ്രത്യക്ഷപ്പെടാറുണ്ട്. മുടി നനച്ചാൽ എളുപ്പത്തിൽ ഇവയെ തലയിൽ കാണാനും സാധിക്കും.

ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ വേണ്ട ചികിത്സ നൽകാതെ വിട്ടാൽ, ഭാവിയിൽ ചൊറിച്ചിൽ കൂടാതെ അസുഖകരവും അസഹ്യവുമായ മറ്റ് പ്രശ്നങ്ങൾക്കും ഇവ കാരണമായി മാറും. പലപ്പോഴും ഇവ മൂലം കടുത്ത അണുബാധ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. മുടിയിൽ പേൻ‌ കൂടുതലായി വ്യാപിക്കുന്നത് തടയാനായി എത്രയും വേഗത്തിൽ തന്നെ ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇതിനായി വെറ്റ് കൊമ്പിങ് രീതി തിരഞ്ഞെടുക്കാവുന്നതാണ്. പേൻ ശല്യ ലക്ഷണങ്ങളുള്ള വ്യക്തിയുടെ മുടി നന്നായി നനച്ച ശേഷം, ഒരു ലേസ് ബ്രഷ് അല്ലെങ്കിൽ മുനയുള്ള ചീപ്പ് ഉപയോഗിച്ച് മുടിയുടെ ഓരോ ഭാഗവും വാരി പേനുകളെ പുറത്തുകൊണ്ടുവരണം. മറ്റൊരു മാർഗ്ഗമാണ് ഓയിൽ കോമ്പിങ് രീതി. മുടിയിൽ കുറച്ചധികം അളവിൽ എണ്ണ പ്രയോഗിച്ച് മുടിയിഴകൾ ചീവി പേനുകളെ പുറന്തള്ളാവുന്നതാണ്.

കൂടാതെ വേറൊരു മാർഗ്ഗവും നമുക്ക് പരീക്ഷിക്കാവുന്നതാണ്. അതാണ് ഓയിൽ മസാജിങ്. ഓയിൽ മസ്സാജിങ് തലയിൽ ചെയ്തതിനുശഷം തുണി ഉപയോഗിച്ച് തല പൊതിഞ്ഞു വയ്ക്കുകയോഅല്ലെങ്കിൽ ഒരു തൊപ്പി ധരിക്കുകയോ ചെയ്യാം. ഒരു രാത്രി മുഴുവൻ ഇത് തലയിൽ വയ്ക്കുക. തുടർന്ന് ചീപ്പ് ഉപയോഗിച്ച് മുടി ചീകിയ ശേഷം കഴുകിക്കളയാം. ഇങ്ങനെ നിരവധി മാർഗ്ഗങ്ങളാണ് പേൻ ശല്യം ഒഴിവാക്കാനായി ഉപയോഗിക്കുന്നത്.

Related posts