നഷ്ടത്തില്‍ ഓടാനാകില്ല; ഓഗസ്റ്റ് 1 മുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തും

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് സംയുക്ത സമരസമിതി.
സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചുള്ള നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നിട്ടും സ്വകാര്യബസുകള്‍ക്ക് സാമ്പത്തിക നഷ്ടം തുടരുകയാണ്. ഡീസല്‍ വിലവര്‍ധനവും തിരിച്ചടിയാണ്.
പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതും സര്‍വീസ് നിര്‍ത്തിവെക്കാനുള്ള കാരണമായി ബസ് ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നു.

Related posts