ഇ എന്‍ റ്റി മേഖലയിലെ പുതുവഴിത്തിരിവുമായി ‘കാല്‍മെഡ് 2019’ : നാളെ തുടക്കമാകും

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇ.എന്‍.റ്റി മേഖലയിലെ പുതുചികിത്സാരീതികള്‍, ശസ്ത്രക്രിയകള്‍, അത്യാധുനിക രോഗനിര്‍ണയ സംവിധാനങ്ങള്‍ തുടങ്ങിയവ പരിചയപ്പെടുത്തിക്കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇ എന്‍ റ്റി വിഭാഗവും എ ഓ ഐ (അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്‌ററ്‌സ് ഓഫ് ഇന്ത്യ) മലബാര്‍ ചാപ്ടറും സംയുക്താഭിമുഖ്യത്തില്‍ പ്രതിവര്‍ഷം സംഘടിപ്പിക്കാറുള്ള തുടര്‍വിദ്യാഭ്യാസ പരിപാടിയായ കാല്‍മെഡിന്റെ 2019 പതിപ്പ് മെഡിക്കല്‍ കോളേജിലെ ഡോ. ജയറാം പണിക്കര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ ഇന്ന് ആരംഭിക്കും.

മുന്‍വര്‍ഷങ്ങളില്‍ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ കാല്‍മെഡില്‍ ഇത്തവണ 500ല്‍ പരം പേരാണ് പങ്കെടുക്കുന്നത്. കോക്ലിയാര്‍ ഇമ്പ്‌ലാന്റേഷന്‍ ശസ്ത്രക്രിയക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ച പദ്മശ്രീ ഡോ. മോഹന്‍ കാമേശ്വര്‍, ഡോ. നരേഷ്പാണ്ഡെ, ഡോ.രൂപ വേദാന്തം, ഡോ.വി.ആനന്ദ്, ഡോ.ആര്‍.ബാലകൃഷ്ണന്‍, ഡോ. ആര്‍.മുത്തുകുമാര്‍ എന്നീ പ്രശസ്ത ഇ എന്‍ ടി ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി 9, 10 തീയതികളില്‍ ആണ് നടക്കുന്നത്. പിജി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടിയും ക്വിസും വിവിധ രോഗനിര്‍ണയ സംവിധാനങ്ങളുടെ തത്സമയ സംപ്രേക്ഷണവും ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ്ണ വിദ്യാഭ്യാസ സമ്മേളനമായിരിക്കും കാല്‍മെഡ് എന്ന് സംഘാടക ചെയര്‍മാനും കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇ എന്‍ റ്റി വിഭാഗം തലവനുമായ ഡോ. പി മുരളീധരന്‍ നമ്പൂതിരി അറിയിച്ചു. ഇ എന്‍ റ്റി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസറും എ ഓ ഐ മലബാര്‍ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റുമായ ഡോ. ആര്‍ സുമ ആണ് സംഘാടക സെക്രട്ടറി.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts